- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ബീ ഗ്‌ളോബൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ.കെ. രഹനിഷിന് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ യംഗ് എൻട്രപ്രണർ അവാർഡ്
ദോഹ. നൂതന സാങ്കേതിക വിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഇൻഫർമേഷൻ ടെക്‌നോളജി രംഗത്ത് കുറഞ്ഞകാലം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ബീ ഗ്‌ളോബൽ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എൻ.കെ. റഹനീഷിനെ യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ യംഗ് എൻട്രപ്രണർ അവാർഡ് 2023 ന് തെരഞ്ഞെടുത്തതായി യു.ആർഎഫ്. സിഇഒ. ഡോ. സൗദീപ് ചാറ്റർജിയും ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫും അറിയിച്ചു.
ക്‌ളൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സോഫ്റ്റ് വെയർ ഡവലപ്‌മെന്റ് തുടങ്ങി ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിവിധ മേഖലകളിലാണ് ബീ ഗ്‌ളോബൽ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഹാർഡ് വെയറും സോഫ്റ്റ് വെയറും സമന്വയിപ്പിച്ച് നൂതനമായ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ മികവ് തെളിയിച്ച ബീ ഗ്‌ളോബൽ ഗ്രൂപ്പ് ഒരു പതിറ്റാണ്ടിനുള്ളിൽ കൈവരിച്ച നേട്ടം ശ്‌ളാഘനീയമാണെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
ഒരു സംരംഭകൻ എന്നതിലുപരി രഹനിഷ് കലാകായികരംഗങ്ങളിലും ശ്രദ്ധേയനാണ്. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ രഹനിഷ് വർഷങ്ങളായി കായികരംഗത്ത് സജീവമായി ഇടപെടുന്ന ഒരു ഫുട്‌ബോൾ പ്രേമികൂടിയാണ് . വേനൽക്കാല അവധിക്കാലത്ത് കുട്ടികൾക്ക് സൗജന്യ ഫുട്‌ബോൾ കോച്ചിങ് നൽകുന്നതിനായി അദ്ദേഹം അടുത്തിടെ ഒരു ബ്രിട്ടീഷ് ഫുട്‌ബോൾ അക്കാദമിയുമായി സഹകരിച്ചു. ഡ്രിബ്ലിംഗും ഷൂട്ടിംഗും പോലെയുള്ള കളിയുടെ അടിസ്ഥാനകാര്യങ്ങൾ അവരെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ഫുട്‌ബോൾ കഴിവുകളും സാങ്കേതികതയും വികസിപ്പിക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയാണ് രഹനിഷ് നടത്തിയത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ ദുബൈ കേന്ദ്രമാക്കി മിഡിൽ ഈസ്റ്റിലേക്കും യു.കെ.യിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചാണ് രഹനീഷ് തന്റെ ബിസിനസ് ചക്രവാളം വികസിപ്പിച്ചത്.
ബീ ഗ്ലോബൽ ഗ്രൂപ്പ്, ബിഗ്ലൈവ്, ബിജിക്ലൗഡ്, ആക്സെന്റോ എഐ, ബിജിസോഫ്റ്റ് സൊല്യൂഷൻസ് എന്നിവയാണ് രഹനിഷിന്റെ സ്ഥാപനങ്ങൾ
മാർച്ച് 12 ന് ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.