ദോഹ: യുവകലാസാഹിതി ഗരാഫ ബ്രാഞ്ചിന്റെ അഭിമുഖ്യത്തിയ സി. കെ. ചന്ദ്രപ്പൻ അനുസ്മരണം ഓൺലൈനിയിൽ കൂടി ഉദ്ഘാടനം നിർവ്വിഹിച്ച് കൊണ്ടാണ് സി.കെ.യുടെ നിലപാടുകളെ കുറിച്ച് മന്ത്രി അനിൽ അഭിപ്രായ0 പറഞ്ഞത്. പ്രഗൽഭനായ പാർലമന്റേറിയനു0, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനു0, പ്രഭാഷകനു0, ചിന്തകനു0 സർവ്വോപരി മനുഷ്യസ്‌നേഹിയായ നേതാവ് കൂടിയായിരുന്നു സി.കെ. എന്ന് മന്ത്രി അനുസ്മരിച്ചു. യുവകലാസാഹിതി കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഗരാഫ ബ്രാഞ്ച് സെക്രട്ടറി എം. സിറാജ് സ്വാഗതം പറഞ്ഞു.

യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാർ, ബ്രാഞ്ച് പ്രതിനിധികളായ കെ ഇ ലാലു, ഇബ്രൂ ഇബ്രാഹിം, പ്രകാശ് എൻ. കെ., ഷഹീർ ഷാനു എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ജീമോൻ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

ഇന്ത്യയിലും കേരളത്തിലും ഇടതുപക്ഷത്തെ നയിച്ച സത്യസന്ധനും നീതിമാനും ചെങ്കൊടിയുടെ രണ ചൈതന്യവുമായിരുന്ന സ: സി.കെ ക്ക് യുവകലാസാഹിതിയുടെ സ്മരണാഞ്ജലികൾ അർപ്പിച്ച് കൊണ്ട് പ്രമേയ0 അവതരിപ്പിച്ചു.