ങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കൽപവും സാമൂഹ്യ സൗഹാർദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തിൽ ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാൻ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് മീഡിയ പ്ളസിന്റെ പെരുന്നാൾ നിലാവ് .

ഖത്തറിലെ അക്കോൺ ഹോൾഡിങ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ ചേർന്നാണ് പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തത്.

ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങൾ സ്‌നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതൽ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളർത്താൻ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാൾ നിലാവ് ഉയർത്തിപ്പിടിക്കുന്നത്.

ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുതിർന്ന മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. എംപി. ഷാഫി ഹാജി, ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, കേരള എൻട്രപ്രണേർസ് ക്ളബ് പ്രസിഡണ്ട് ഷരീഫ് ചിറക്കൽ,ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ.എൽ. ഹാഷിം, ഗുഡ് വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് എന്നിവർ ചേർന്നാണ് പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തത്.

അക്കോൺ ഹോൾഡിങ്സ് ചെയർമാൻ പി.എ. ശുക്കൂർ കിനാലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ , മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ്, മാർക്കറ്റിങ് ഡയറക്ടർ ഫൗസിയ അക് ബർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.