- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാൻ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തർ സ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ് കൊച്ചിയിൽ പ്രകാശനം ചെയ്തു . ഇടപ്പള്ളി ഹൈദറാബാദി കിച്ചൺ ഹാളിൽ നടന്ന ചടങ്ങിൽ ഐദി ഊദ് ഗ്ളോബലൈസേഷൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാനിർ മാലിക്ക് ആദ്യ പ്രതി നൽകി എൻ. ആർ.ഐ.കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹ് മദാണ് പ്രകാശനകർമം നിർവഹിച്ചത്.
സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
വാൽമാക്സ് ട്രേഡിങ് സിഇഒ. ശംസുദ്ധീൻ എടവണ്ണ, ഗ്രീൻവേൾഡ് ഇന്റർനാഷണൽ ചെയർമാൻ ഡോ. വിനോദ് കുമാർ, യു.ആർ.എഫ്. ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫ്, എൻ. ആർ.ഐ. കൗൺസിൽ മിഡിൽ ഈസ്റ്റ് ചെയർമാൻ ഡോ. ഗ്ളോബൽ ബഷീർ അരിമ്പ്ര, ഹൈദറാബാദി കിച്ചൺ മാനേജിങ് ഡയറക്ടർ ഡോ. വി എം. മുഹമ്മദ് റിയാസ് , സെലിബ്രിറ്റി കോച്ച് ഡോ.ലിസി ഷാജഹാൻ, ബ്രൈറ്റ് മെൻ വെൻച്വേർസ് ചെയർമാൻ നാസർ അബൂബക്കർ, സിഇഒ. ഉബൈദ് എടവണ്ണ, ആഗോള വാർത്ത എഡിറ്റർ മുജീബ് റഹ് മാൻ കരിയാടൻ ഡോ. ആലു കെ. മുഹമ്മദ്, അഡ്വ.ലേഖ, സത്താർ ആവിക്കര എന്നിവർ സംസാരിച്ചു.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കൽപവും സാമൂഹ്യ സൗഹാർദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തിൽ ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാൻ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്‌ളസിന്റെ പെരുന്നാൾ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഏക മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങൾ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതൽ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്നേഹ സാഹോദര്യങ്ങളും സൗഹൃദവും വളർത്താൻ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാൾ നിലാവ് ഉയർത്തിപ്പിടിക്കുന്നത്.
പെരുന്നാൾ നിലാവ് അടുത്ത ആഴ്ച ദുബൈയിലും പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
പെരുന്നാൾ നിലാവ് ചീഫ് എഡിറ്റർ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ നന്ദിയും പറഞ്ഞു.