- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പെരുന്നാൾ നിലാവ് ദുബൈയിൽ പ്രകാശനം ചെയ്തു
ദോഹ .ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാൻ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തർ സ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ് ദുബൈയിൽ പ്രകാശനം ചെയ്തു. ദുബൈ ഗ്രാൻഡ് സെൻട്രൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ അദ്ധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിൻ സമീറിന് ആദ്യ പ്രതി നൽകി പേർസണൽ ബ്രാൻഡിങ് സ്ട്രാറ്രജിസ്റ്റ് ഫർഹാൻ അഖ്തറാണ് പ്രകാശനകർമം നിർവഹിച്ചത്.
ബെൻഞ്ച് മാർക് മീഡിയ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ സുചിത്ര സിമൻസ്, കെ.എം.സി.സി. നേതാവ് അബ്ദുൽ മുനീർ തയ്യിൽ മങ്കട എന്നിവർ സംബന്ധിച്ചു.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കൽപവും സാമൂഹ്യ സൗഹാർദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തിൽ ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാൻ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്‌ളസിന്റെ പെരുന്നാൾ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഏക മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങൾ സ്നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതൽ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്നേഹ സാഹോദര്യങ്ങളും സൗഹൃദവും വളർത്താൻ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാൾ നിലാവ് ഉയർത്തിപ്പിടിക്കുന്നത്.