- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Opinion
 - /
 - GOOD READS
 
ഇസ്ലാഹി സെന്റര് മുൻ ജനറൽ സെക്രെട്ടറി എം ടി അബ്ദുസ്സമദ് നാട്ടിൽ നിര്യാതനായി
ദോഹ:ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റര് മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആയിരുന്ന എം ടി അബ്ദുസ്സമദ് നാട്ടിൽ നിര്യാതനായി .
കരൾ സംബന്ധമായ അസുഖം കാരണം ചികിത്സയിൽ ചെന്നെയിൽ വച്ചാണ് മരണം സംഭവിച്ചത്. വേങ്ങര ടൗൺ സലഫി പള്ളിയിൽ കബറടക്കം നടന്നു. നിരവധി പേർ മയ്യിത് നമസ്‌കാരത്തിൽ പങ്കെടുത്തു.
മികച്ച സംഘാടകനും, ദോഹയിലെ ഇസ്ലാഹീ പ്രബോധന രംഗത്തും,സാമൂഹിക മത മേഖലകളിലും കഴിഞ്ഞ നാൽപ്പത്തിമൂന്നു വര്ഷം നിറഞ്ഞ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ഖത്തർ കഹ്റാമ കമ്പനിയിൽ അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിൽ ആയിരുന്നു ജോലി അദ്ദേഹം മലപ്പുറം വേങ്ങര സ്വദേശിയായിരുന്നു. ഭാര്യ:സൈനബ, മക്കൾ:സബീക,സുഹൈല, ഡോക്ടർ:സലീഖ.
Next Story



