- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒഐസിസി ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റി കൂടുംബസംഗമവും കലാ സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വിപത്തായ വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഖത്തർ ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും കലാ-സംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്‌ച്ച തുമാമയിൽ ഒലീവ് ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ആഭ്യന്തരമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
കോട്ടയം ജില്ല പ്രസിഡന്റ് അജത്ത് അബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലിയോ തോമസ് സ്വാഗതപ്രസംഗം നടത്തി. ആനുകാലിക രാഷ്ട്രീയത്തെ പറ്റി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് പ്രഭാഷണം നടത്തി. ഒഐസിസി ഇൻകാസ് ആക്റ്റിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ, യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷാഹിദ് ജന: സെക്രട്ടറി നവിൻ പള്ളം കെബിഎഫ് പ്രസിഡന്റ് അജി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.സോണി സെബാസ്റ്റ്യൻ പരിപാടി നിയന്ത്രിച്ചു. കോട്ടയം ജില്ല ട്രഷറർ ജോബി നന്ദി പ്രകാശിപ്പിച്ചു.
വിവിധമേഖലകളിൽ പ്രവർത്തന മികവ് തെളിയിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ജീസ് ജോസഫ്, ഫ്രെഡി ജോർജ്ജ്, ഹരികുമാർ, അഷ്രഫ് പി നാസർ, ആയിഷ ഹന തുടങ്ങിയ ഇൻകാസ് കുടുംബാംഗങ്ങളെയും ഡോ. ഫുആദ് ഉസ്മാനെയും ചടങ്ങിൽ ആദരിച്ചു.
സംഗീത-നൃത്തപരിപാടികളും കനൽ ഖത്തറിന്റെ നേതൃത്ത്വത്തിൽ പഞ്ചാരിമേളവും അരങ്ങേറി