- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കെപിസിസി അദ്ധ്യക്ഷന്റെ അറസ്റ്റ് ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
വ്യാജക്കേസ് ചമച്ചുകൊണ്ട് കെപിസിസി അദ്ധ്യക്ഷൻകെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഖത്തർ ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.എതിർപ്പുകളേയും അഴിമതിയാരോപണങ്ങളേയും പൊലീസ്രാജ് കൊണ്ട് നേരിടുകയാണ് പിണറായി സർക്കാരെന്ന് ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസ്താവിച്ചു.
അഴിമതിയും അരാജകത്വവും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാണു സംസ്ഥാനത്ത് കഴിഞ്ഞ 7 വർഷങ്ങളിലെന്നും,കേന്ദ്രത്തിൽ നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ എങ്ങിനെ വേട്ടയാടുന്നുവോ അതേ മാതൃക കേരളത്തിൽ മുണ്ടുടുത്ത മോദിയും നടപ്പാക്കുന്നുവെന്നും ഒഐസിസി ഇൻകാസ് ഖത്തർ പ്രസിഡന്റ് ശ്രീ.സമീർ ഏറാമല പ്രസ്താവനയിലൂടെ അറിയിച്ചു.
തങ്ങളുടെ അഴിമതിയും കൊള്ളരുതായ്മയും മൂടിവെക്കാൻ രാഷ്ട്രീയഎതിരാളികളേയും എതിർസ്സ്വരം ഉയർത്തുന്നവരെ അധികാരമുപയോഗിച്ച് തളർത്താനും വ്യാജക്കേസുകൾ ചമച്ച് തുറുങ്കിലടക്കാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും, അഴിമതിക്കെതിരായ സമരങ്ങൾ കൂടുതൽ ശക്തിയോടെ തെളിയിക്കാൻ കെപിസിസി അദ്ധ്യക്ഷനു പൂർണ്ണപിന്തുണയുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.