- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
തുറന്ന സൗഹൃദത്തിന്റെ അടയാളപ്പെടുത്തലാണ് ഈദുകൾ : എ.പി.മണി കണ്ഠൻ
ദോഹ: തുറന്ന സൗഹൃദത്തിന്റെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും പ്രത്യേക ക്ഷണമില്ലാതെ ഏവർക്കും ഈദാഘോഷത്തിന്റെ ഭാഗമാകാമെന്നത് പെരുന്നാളാഘോഷത്തെ സവിശേഷമാക്കുന്നുവെന്നും ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി.മണി കണ്ഠൻ അഭിപ്രായപ്പെട്ടു. ദോഹയിലെ ഇന്ത്യൻ കോഫി ഹൗസിൽ നടന്ന ചടങ്ങിൽ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുന്നാളും നിലാവും മനോഹരമായ രണ്ട് പദങ്ങളാണെന്നും സമൂഹത്തിൽ സന്തോഷത്തിന്റെ പൂത്തിരികത്തിക്കുന്ന ആഘോഷത്തിന് മാറ്റുകൂട്ടുന്ന സന്ദേശങ്ങളും ചിന്തകളും ഈ പ്രസിദ്ധീകരണത്തെ സവിശേഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റാഗ് ബിസിനസ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടറും കെബിഎഫ് നിർവാഹക സമിതി അംഗവുമായ മുഹമ്മദ് അസ് ലം പെരുന്നാൾ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസും ബ്രാഡ്മ ഗ്രൂപ്പ് ലീഗൽ കൺസൽട്ടന്റ് അഡ്വ.യാസീനും ചേർന്ന് പെരുന്നാൾ നിലാവിന്റെ ഓൺലൈൻ പതിപ്പ് പ്രകാശനം ചെയ്തു. ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു.
ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, കേരള എൻട്രപ്രണേർസ് ക്ളബ് പ്രസിഡണ്ട് മജീദ് അലി, ഗുഡ് വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ്, ഗൾഫ് ഗേറ്റ് മാനേജിങ് ഡയറക്ടർ ശുക്കൂർ, ദി വേ കോർപറേറ്റ് സർവീസസ് ജനറൽ മാനേജർ ഉവൈസ് ഉസ് മാൻ, പ്രീമിയർ എക്സ്പ്രസ്സ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ അബൂബക്കർ സിദ്ധീഖ്
ഫ്ളൈ നാസ് മാനേജർ അലി ആനക്കയം എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കൽപവും സാമൂഹ്യ സൗഹാർദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തിൽ ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാൻ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്ളസിന്റെ പെരുന്നാൾ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങൾ സ്‌നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതൽ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളർത്താൻ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാൾ നിലാവ് ഉയർത്തിപ്പിടിക്കുന്നത്.
പെരുന്നാൾ നിലാവ് ദുബൈയിലും കേരളത്തിലും പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.മീഡിയ പ്ളസ് ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, ബിസിനസ് കൺസൽട്ടന്റ് സുബൈർ പന്തീരങ്കാവ്, മുഹമ്മദ് സിദ്ധീഖ് അമീൻ, മുഹമ്മദ് മോങ്ങം, ആഷിഖ് എൻ.വി, റഷാദ് മുബാറക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
പെരുന്നാൾ നിലാവ് ചീഫ് എഡിറ്റർ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ നന്ദിയും പറഞ്ഞു.