- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മാഫ് ഖത്തർ പ്രവർത്തനം മാതൃകാപരം - കെ കെ രമ എം എൽ എ
വടകര : മടപ്പള്ളി സ്‌കൂൾ അലുംനി ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ SSLC , PLUS TWO , VHSC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർക്കും NMMS സ്‌കോളർഷിപ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അനുമോദന പരിപാടി സംഘടിപ്പിച്ചു . മടപ്പള്ളി സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്ന പരിപാടി മാഫ് ഖത്തർ വൈസ് പ്രസിഡന്റ് സകരിയ്യ കൈനാട്ടി സ്വാഗതം പറഞ്ഞു . ചടങ്ങു ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പി ശ്രീജിത്തിന്റെ അദ്യക്ഷതയിൽ വടകര എം എൽ എ കെ കെ രമ ഉത്ഘാടനം ചെയ്തു . വടകര ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ മുഖ്യാതിഥിയായിരുന്നു . വാർഡ് മെമ്പർ ബിന്ദു വള്ളിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ആയ സി.പി സോമൻ , സുനിൽ മടപ്പള്ളി , വി വി മുഹമ്മദ് , യൂസഫ് മാമ്മാലിക്കണ്ടി , ആർ റൂബി ,ശ്രീധരൻ മടപ്പള്ളി , ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ പ്രസിഡന്റ് സി രാജൻ പി ടി എ പ്രസിഡന്റ് സുനീഷ് തയ്യിൽ ,പ്ലസ് ടു പ്രിൻസിപ്പാൾ സുധീഷ് മാസ്റ്റർ ,VHSC പ്രിൻസിപ്പാൾ ജയപ്രകാശ് മാസ്റ്റർ ,സ്‌കൂൾ ഹെഡ് മാസ്റ്റർ രാജീവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . മാഫ് ഖത്തർ ജോയിൻ സെക്‌റട്ടറി പ്രതീഷ് ലാലു മണ്ടോടി പരിപാടിയിൽ നന്ദി പറഞ്ഞു . ഗോപൻ വള്ളിക്കാട് , ഷറഫുദ്ധീൻ വെള്ളിക്കുളങ്ങര , പ്രേം കുമാർ കുളങ്ങാട്ട് താഴെ ,ഷംസുദീൻ ഒഞ്ചിയം , ഫെജ്മൽ കൈനാട്ടി , ഷാജി കൈനാട്ടി അർഷാദ് അഷ്‌റഫ് , പി കെ സിജു വള്ളിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വo നൽകി.