ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ചബഷീർ വർത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ പ്രകാശനം ബഷീർ ഓർമ ദിനമായ ജൂലൈ അഞ്ചിന് ദോഹയിലെ സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്നു.

പ്രവാസി ദോഹ മുൻ അധ്യക്ഷനും നോർക്ക റൂട്സ് ഡയറക്റുമായ സി.വി.റപ്പായിയാണ് പ്രകാശനം നിർവഹിച്ചത്. കാലത്തെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് ബഷീറെന്നും ബഷീറിന്റെ കൃതികൾ മലയാളികളുള്ളിടത്തോളം കാലം വായിക്കപ്പെടുന്നു പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ റപ്പായ് പറഞ്ഞു. ബഷീർ കൃതികളെ സമഗ്രമായി വിലയിരുത്തുന്ന ബഷീർ വർത്തമാനത്തിന്റെ ഭാവി എന്ന കൃതി ആശയം ബുക്സിന്റെ ശ്ളാഘനീയമായ പ്രവർത്തനമാണെന്നും ഇത് ഗൾഫ് വായനക്കാർക്കെത്തിച്ച മീഡിയ പ്ളസ് ടീം അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ മുൻ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ പി.എൻ.ബാബുരാജൻ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ.സലീൽ ഹസൻ, സാംസ്‌കാരിക പ്രവർത്തകരായ ബിജു പി. മംഗലം, ജയകുമാർ മാധവൻ ,
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല , ലോക കേരള സഭ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ കെ.എം.സിസി ട്രഷറർ ഹുസൈൻ എന്നിവർ സംസാരിച്ചു.

മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഖത്തറിലെ എല്ലാ മലയാളി ലൈബ്രറികൾക്കും പുസ്തകം സൗജന്യമായി നൽകുമെന്നും കോപ്പികൾക്ക് 44324853 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഗുഡ് വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ്, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു.

മീഡിയ പ്‌ളസ് ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ്, ബിസിനസ് കൺസൽട്ടന്റ് സുബൈർ പന്തീരങ്കാവ്, മുഹമ്മദ് സിദ്ധീഖ് അമീൻ, മുഹമ്മദ് മോങ്ങം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി