മുൻ മുഖ്യമന്ത്രിയും , മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓ ഐ സി സി - ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുശോചന സമ്മേളനം നടത്തി.വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തുമാമയിലെ ഒലിവ് ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനശോചന സമ്മേളനത്തിൽ ഖത്തറിലെ പ്രവാസസമൂഹത്തിലെ നാനതുറയിൽപ്പെട്ട നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ അനുശോചന സമ്മേളനത്തിൽ ഓ ഐ സി സി - ഇൻകാസ് ഖത്തർജനറൽ സെക്രട്ടറി ശ്രീജിത്ത് s നായർ സ്വാഗതപറഞ്ഞു.സെൻട്രൽ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡണ്ട് ശ്രീ. നിയാസ് ചെരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.ആദരണീയനായ ജനനായകന്റെ ആകസ്മീക വീയോഗത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ അഗാധ ദുഃഖവും , ആദരാജ്ഞലികളും രേഖപ്പെടുത്തി.കേരളത്തിനും, കോൺഗ്രസ്സിനും നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത കാരുണ്യവും സ്‌നേഹവും മാത്രം കൈമുതലായ ഒരുനേതാവിനെയാണ്.
തികഞ്ഞ മനുഷ്യ സ്‌നേഹിയും, ഉറച്ച ദൈവ വിശ്വാസിയുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ കരുത്ത് ജനങ്ങളിലുള്ള വിശ്വാസവും , അതിരുകളും, വേർതിരിവുമില്ലാത്ത അവരോടുള്ള അചഞ്ചലമായ സ്‌നേഹവും , കരുതലുമാണെന്ന് അനുസ്മരണ പ്രസംഗത്തിൽ ശ്രീ നിയാസ് പറഞ്ഞു.പ്രവാസ സമൂഹത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കളും, ഭാരവാഹികളും അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.


സലീം നാലകത്ത് (KMCC,),ഇ എം സുധീർ, (സംസ്‌കൃതി, പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ,)കിമി അലക്‌സാണ്ടർ, (KBF),ജൈനസ്സ് ജോർജ്ജ് അറക്കൽ(ഫ്രണ്ട്‌സ് ഓഫ തൃശ്ശൂർ), മഹ്‌റൂഫ് (ഇന്ത്യൻ ഇസ്ലാഹി സെന്റ്ർ),അനിൽ(K CA), നൗഷാദ്(ആഗോള വാർത്ത) ഷാജി (One India Association),സിദ്ധീക്ക് സി റ്റി (ചാലിയാർ, ദോഹ) വിനോദ് (KUWAQ)ഫൈസൽ മൂസ്സ (കൊയിലണ്ടി കൂട്ടം),സാദിക്ക് ചെനാടൻ,(Cultural Forum)കരീം തോവഡിയൻ(PCF),തോമസ്സ് ( തൃശ്ശൂർ ജില്ലാ സൗഹൃദവേദി),ജിജി ജോൺ(FOTA) എന്നിവർ  ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചുസംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അൻവർസാദത്ത് , ഷംസുദ്ദീൻ ഇസ്മയിൽ, ബിജു മുഹമ്മദ്, മുജീബ് , സിഹാസ് ബാബു, ജോബി ,സലീം ഇടശ്ശേരി , യൂത്ത് വിങ് പ്രസിഡന്റ് നദീംമനാർ ജനസെക്രട്ടറി റവിൻകുര്യൻ ട്രഷറർ പ്രശോഭ് നമ്പ്യാർ ഓ ഐ സി സി ഗ്‌ളോബൽ കമ്മിറ്റി ഭാരവാഹികളായ ശ്രീ ജോൺഗിൽബർട്ട്, നാസ്സർ വടക്കേകാട്, നാസ്സർ കറുകപ്പാടം,
ജില്ലാ പ്രസിഡണ്ട്മാരായ, ബാബു കേച്ചേരിഷഹീൻ മജീദ് ഹാഷിം അപ്‌സര , ടിജു,ഹരികുമാർ,ശ്രീരാജ് , വിപിൻ മേപ്പയുർ ,ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.