യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ മേഖലാ അടിസ്ഥാനത്തിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി ഓഗസ്റ്റ് നാലിന് ഐ.സി.സി ൽ ചേർന്ന യോഗത്തിൽ വച്ച് യുവകലാസാഹിതി ഖരാഫ യൂണിറ്റിന് രൂപം നൽകി. പ്രസ്തുത യോഗം യുവകലാസാഹിതി രക്ഷാധികാരി . ഷാനവാസ് തവയിൽ ഉത്ഘാടനം ചെയ്യുകയുംഷഹീർ നിരവിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ്, പ്രസിഡന്റ് അജിത് കുമാർ, കോർഡിനേഷൻ അസി. സെക്രട്ടറി എം.സിറാജ്, എക്‌സിക്യൂട്ടീവ് അംഗം ഷഹീർ ഷാനു, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗം അനീഷ് തറയിൽ നന്ദിയും അറിയിച്ചു. യൂണിറ്റ് പ്രസിഡന്റായി . സജീവ് വിശ്വനേയും വൈസ് പ്രസിഡന്റായി  ഗിരീഷിനേയും, സെക്രട്ടറിയായി അനീഷിനേയും ജോ:സെക്രട്ടറിയായി ഷാജിയേയും, ട്രഷററായി സിറാജിനേയും യോഗം തെരഞ്ഞെടുത്തു.