കോൺഗ്രസ്സ് നേതാവ്  രാഹൂൽ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌കോടതി വിധി സ്റ്റേ ചെയ്ത് പാർലിമെന്റംഗ്വത്വം പുനഃസ്ഥാപിക്കാനുള്ള സൂപ്രീംകോടതിവിധി ഇൻകാസ് നേതാക്കളും പ്രവർത്തകരും ആഹ്‌ളാദം പ്രകടിപ്പിച്ച് ആഘോഷിച്ചു.

കെ പി സി സി ആഹ്വാനം ചെയ്ത പരിപാടിയുടെ ഭാഗമായി ഇന്ന് വൈകീട്ട് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഒ ഐ സി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ആക്ടിങ് പ്രസിഡണ്ട്  നിയാസ് ചെരിപ്പത്ത് അദ്ധ്യക്ഷതവഹിച്ചു.
ശ്രീരാഹൂൽ ഗാന്ധിയെ നിശബ്ദനാക്കി സത്യത്തെയും ,ജനാധിപത്യത്തേയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന അധികാരി വർഗ്ഗത്തിനുള്ള ചുട്ടമറുപടിയാണ് സുപ്രീംകോടതി വിധിയെന്ന് ശ്രീ നിയാസ് ചെരിപ്പത്ത് പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളേയും , മാതൃകകളേയും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ നടപടിയാണ് ഉന്നത നീതിപീഠത്തിൽ നിന്നും ഉണ്ടായതെന്നും, ഇത് സേഛാധിപത്യത്തിനെതിരെപോരാടുന്ന ജനാധിപത്യവിശ്വാസികളുടെ വിജയംകൂടിയാണെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി ശ്രീ ശ്രീജിത്ത് എസ് നായർ തന്റെ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.സിറാജ്പാലൂർ,കരീം നടക്കൽ,ഷാഹിദ് VP,നാസർ വടക്കേക്കാട്, നാസർ കറുകപ്പാടം,ബിജുമുഹമ്മദ്,ബാബുജി. അജറ്റ് എബ്രഹാം,ഷാഹിൻ മജീദ്,നവീൻ കുര്യൻ,രഞ്ചു തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ ഷംസുദ്ധീൻ ഇസ്മയിൽ പ്രവർത്തകർക്ക് നന്ദി പറഞ്ഞു.അതോടൊപ്പം OICC-INCAS യൂത്ത് വിങ്ങിന്റെ നേതൃത്യത്തിൽ മധുര പലഹാര വിതരണം നടത്തിയും ആഹ്‌ളാതത്തിൽ പങ്കു ചേർന്നു.