ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്‌സ്പാർട്ട് 2023 ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യൂത്ത് ഫോറം പ്രസിഡണ്ട് എസ്.എസ് മുസ്തഫ സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ടി.കെ ഖാസിം മുഖ്യ രക്ഷാധികാരിയും എസ്.എസ് മുസ്തഫ ചെയർമാനും അർഷദ് സി, നബീൽ പുത്തൂർ, സൽമാൻ അല്പറമ്പിൽ എന്നിവർ വൈസ് ചെയർമാന്മാരുമാണ്. ജനറൽ കൺവീനറായി ജസീം സി.കെയെയും കൺവീനർമാരായി റബീഹ് സമാൻ, അലി അജ്മൽ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി സുഹൈൽ എ.കെ, അഹമ്മദ് അൻവർ, നജീബ് താരി, മുഹ്‌സിൻ കാപ്പാടൻ, ജസീം ലക്കി, ഹബീബ് റഹ്മാൻ, ഷിബിലി യൂസഫ്, ആരിഫ് അഹമ്മദ്, മുഹ്‌സിൻ എൻ, മുഹമ്മദ് ഖാദർ, അഫ്‌സൽ ടി.എ, ബസ്സാം കെ.എ, മൂമിൻ ഫാറൂഖ്, തസ്‌നീം, ബിൻഷാദ്, മുഹമ്മദ് ടി.കെ, അബ്ദുൽ ശുക്കൂർ, മുഹമ്മദ് യാസിർ, അസ്മൽ മഗലശ്ശേരി, തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

പ്രവാസത്തിന്റെ തിരക്കുകൾ മൂലം മണ്ണടിഞ്ഞു കിടക്കുന്ന സർഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്‌സ്പാർട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. 2023 ഒക്ടോബർ 5 മുതൽ ഒക്ടോബർ 13 വരെയുള്ള ദിവസങ്ങളിൽ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15 ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി,ചിത്രരചന തുടങ്ങിയവയാണ് സ്റ്റേജേതര ഇനങ്ങൾ. മോണോ ആക്ട്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളും ഉണ്ടാകും. നാടൻപാട്ട്, സ്‌കിറ്റ്, സംഘഗാനം, മൈമിങ് എന്നിവയാണ് ഗ്രൂപ്പ് ഇനങ്ങൾ. ഖത്തറിലെ വിവിധ കോളജ് അലൂംനികളും, അസോസിയേഷനുകളുമാണ് എക്‌സ്പാർട്ടിൽ മാറ്റുരക്കുന്നത്.

സ്വാഗത സംഘ രൂപീകരണയോഗത്തിൽ യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്‌സൽ മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡണ്ട് അസ്ലം തൗഫീഖ് സമാപന ഭാഷണവും നിർവ്വഹിച്ചു.