ദോഹ: യൂത്ത് ഫോറം ഖത്തർ മലയാളി കൂട്ടായ്മകൾക്കായി സംഘടിപ്പിക്കുന്ന കലാമേള 'എക്‌സ്പാർട്ട് 2023' ന്റെ മാന്വൽ പ്രകാശനം ചെയ്തു. എക്‌സ്പാർട്ട് ആദ്യ എഡിഷനിൽ മാറ്റുരക്കുന്ന ടീം മാനേജർമാരുടെ സാനിദ്ധ്യത്തിൽ യൂത്ത്‌ഫോറം പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ എസ്.എസ് മുസ്തഫ മാന്വൽ പ്രകാശനം നിർവ്വഹിച്ചു. പ്രവാസി കലാകാരന്മാരുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാനും പ്രതിഭകളെ കണ്ടെത്താനും എക്‌സ്പാർട്ടിന് കഴിയുമെന്നും കേവലമൊരു മത്സരമെന്നതിലുപരി ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും സഹോദര്യത്തിന്റെയും വേദിയായി എക്‌സ്പാർട്‌നെ മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘാടക സമിതി വൈസ് ചെയർമാൻ സൽമാൻ അൽപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ജസീം സി.കെ, കൺവീനർമാരായ റബീഅ് സമാൻ, അലി അജ്മൽ, ടീം മാനേജർമാരായ ഷാനിബ് ശംസുദ്ധീൻ (ഫ്രണ്ട്‌സ് ഓഫ് സിറ്റി എക്‌സ്‌ചേഞ്ച്) മിൻഹാസ് അബ്ദുട്ടി (അൻസാർ അലുംനി അസോസിയേഷൻ) മുഹമ്മദ് ജാബിർ (ശാന്തപുരം അൽജാമിയ അലുംനി ഖത്തർ), സുബൈർ കെ കെ (ഖത്തർ വാണിമേൽ പ്രവാസി ഫോറം), ഉമറുൽ ഫാറൂഖ് (ഖത്തർ MEA അലുംനി അസോസിയേഷൻ), ഹസീബ് കെ.ടി (PSMO കോളേജ് അലുംനി അസോസിയേഷൻ ഖത്തർ), കൃഷ്ണനുണ്ണി (റിമെമ്പറൻസ് തീയെറ്റർ ഖത്തർ ചാപ്റ്റർ), പ്രമോദ് ടി.കെ (ലാൽകെയർസ് & മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ഖത്തർ), ശ്രീജിത്ത് ശ്രേയസ് (യുണീഖ് ഖത്തർ), നിയാസ് ടി.എം (അല ഖത്തർ), അനീഷ് എടവനക്കാട് (ഇമ ഖത്തർ) തുടങ്ങിയവർ സംസാരിച്ചു.

കമ്മറ്റിയംഗങ്ങളായ അഹമ്മദ് അൻവർ നജീബ് താരി, മുഹ്‌സിൻ മുഹമ്മദ്, ഹബീബ് റഹ്മാൻ, മുഹ്‌സിൻ കാപ്പാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രവാസത്തിന്റെ തിരക്കുകൾ മൂലം മണ്ണടിഞ്ഞു കിടക്കുന്ന സർഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്‌സ്പാർട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. 2023 ഒക്ടോബർ 5 മുതൽ ഒക്ടോബർ 13 വരെയുള്ള ദിവസങ്ങളിൽ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15 ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഖത്തർ മലയാളികളുടെ വിവിധ കൂട്ടായ്മകളാണ് എക്‌സ്പാർട്ടിൽ മാറ്റുരക്കുന്നത്.