ദോഹ. ബിസിനസിൽ നെറ്റ് വർക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങൾക്ക് ബിസിനസിൽ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും ഹോംസ് ആർ അസ് ജനറൽ മാനേജർ രമേശ് ബുൽ ചന്ദനിഅഭിപ്രായപ്പെട്ടു. ഖത്തറിലെ സരായ കോർണിഷ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിനേഴാമത് എഡിഷന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌മോൾ ആൻഡ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാൽ ധന്യമായ ഡയറക്ടറി ഉപഭോക്താക്കൾക്കും സംരംഭകർക്കും ഒരു പോലെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതുമയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഇന്തോ ഗൾഫ് ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ ഖത്തരി സംരംഭകനും അൽ റഈസ് ഗ്രൂപ്പ് ചെയർമാനുമായ അഹ് മദ് അൽ റഈസ് ഡയറക്ടറിയുടെ ഔപചാരിക പ്രകാശനം നിർവഹിച്ചു. ഖത്തർ മാർക്കറ്റിൽ പുതുമ സമ്മാനിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയേയും അതിന്റെ പിന്നണി പ്രവർത്തകരേയും അദ്ദേഹം അനുമോദിച്ചു.

അക്കോൺ ഹോൽഡിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ശുക്കൂർ കിനാലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രിന്റ്, ഓൺ ലൈൻ, മൊബൈൽ ആപ്‌ളിക്കേഷൻ എന്നീ മൂന്ന് പ്‌ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതൽ പുതുമകൾ അവതരിപ്പിക്കുവാൻ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഏജ് ട്രേഡിങ് ജനറൽ മാനേജർ ശെൽവ കുമാരൻ, ഡോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ.ഷീല ഫിലിപ്പ് , എം.എ. ഗാരേജ് മാനേജർ ഖുശ്‌ബു ചൗള, എക്കോൺ പ്രിന്റിങ് പ്രസ് ജനറൽ മാനേജർ പിടി.മൊയ്തീൻ കുട്ടി , അൽ മവാസിം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.ഷഫീഖ് ഹുദവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജനറൽ മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ്, മാർക്കറ്റിങ് കൺസൽട്ടന്റ് സുബൈർ പന്തീരങ്കാവ്, അമീൻ സിദ്ധീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി