- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തി സമഭാവനാ ദിനമായ് ആചരിച്ചു
ഗാന്ധിയൻ ദർശനങ്ങൾ വളരെ വലിയ തോതിൽ മാനുഷീക ബന്ധങ്ങളിലും സാമൂഹീക ബന്ധങ്ങളിലും ഏറെ പ്രസക്തമാവേണ്ടതും പ്രായോഗീക മാക്കേണ്ടതുമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് സെൻട്രൽ കമ്മിറ്റി മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ച പ്രസിഡണ്ട് സമീർ ഏറാമല ഓർമ്മപ്പെടുത്തി.
സാമുദായിക, സാമൂഹ്യ ബന്ധങ്ങൾ കൂടുതൽ സുദൃഢമാകുവാൻ ഗാന്ധിയൻ ദർശനങ്ങളോളം വലിയ സിദ്ധാന്തങ്ങളില്ല.ഓരോ ഇൻകാസ് പ്രവർത്തകനും സമഭാവനയിലൂടെ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒ ഐ സി സി ഗ്‌ളോബൽ ചെയർമാനും , ഇൻകാസ് ഖത്തറിന്റെ രക്ഷാധികാരിയുമായിരുന്ന യശഃശരീരനായ പത്മശ്രീ സി കെ മേനോന്റെ നാലാം ചരമ വാർഷീകം ആചരിക്കുവാനും യോഗം തീരുമാനിച്ചു.
ഇൻകാസ് കോട്ടയം ജില്ലാ സെക്രട്ടറി ലിയോയുടെ പിതാവ്ശ്രീ തോമസ് വി ടി യുടെ നിര്യാണത്തിലും, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ നാസർ കറുകപ്പാടത്തിന്റെ സഹോദരി ഖദീജയുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ സ്വാഗതവും, ട്രഷറർ ശ്രീ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.