ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 സമഭാവന ദിനമായി ആചരിച്ചു . ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് സമീർ ഏറാമല അദ്ധ്യക്ഷത വഹിച്ചു. എ?ന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്?മജിയുടെ ജീവിതത്തിൽനിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സാംശീകരിച്ച് രാഷ്?ട്ര സേവനം ചെയ്യാനും നാം തയാറാവണമെന്ന് സമീർ ഏറാമല പറഞ്ഞു.

'*വർത്തമാന കാലഘട്ടത്തിൽ ഗാന്ധിസത്തി?െന്റ പ്രസക്തി*' എന്ന വിഷയത്തിൽ അടയാളം ഖത്തർ പ്രസിഡണ്ട് പ്രദോഷ് മുഖ്യ പ്രഭാഷണം നടത്തി.അഹിംസയിലും സത്യത്തിലും അധിഷ്?ഠിതമായ ജീവിതക്രമത്തിലൂടെ ലോക ജനതക്ക്? മഹത്തായ സന്ദേശം നൽകിയ മഹാത്മജിയുടെ ആശയം വർത്തമാനകാലത്ത് പ്രസക്?തമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരിക മാത്രമല്ല അഹിംസയെക്കുറിച്ചും സുസ്ഥിരമായ ജീവിതത്തെക്കുറിച്ചും ലോകത്തിനും നമുക്കും ഒരു പുതിയ ചിന്തയും നൽകിയ മഹാത്മാവായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ഒ ഐ സി സി ഗ്‌ളോബൽ ചെയർമാനും , ഇൻകാസ് ഖത്തറിന്റെ രക്ഷാധികാരിയുമായിരുന്ന യശഃശരീരനായ പത്മശ്രീ സി കെ മേനോന്റെ നാലാം ചരമ വാർഷീകവും ചടങ്ങിൽ ആചരിച്ചു. ഇൻകാസ് മുൻ പ്രസിഡണ്ട് ഗ്ലോബൽ നേതാവുമായ ജോൺ ഗിൽബെർട്ട് അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

ജൂട്ടാസ് പോൾ, അൻവർ സാദത്ത്,നിയാസ് ചെരിപ്പത്ത്, മനോജ് കൂടൽ , കരീം നടക്കൽ,ഷംസുദ്ധിൻ,ഫാസിൽ വടക്കേകാട് , നാഷാദ് ടി.കെ,നദീം മാനാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.ഷിഹാസ് ബാബു,ഷാഹിൻ മജീദ്, അനീസ് മലപ്പുറം, റെൻജു പത്തനംതിട്ട, ഹാഷിം കൊല്ലം, രാകേഷ് പാലക്കാട്, മുജീബ് തൃശൂർ, പ്രശോഭ് കണ്ണൂർ മറ്റു ജില്ല ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ സ്വാഗതവും, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.