- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത്‌ഫോറം എക്സ്പാർട്ടിന് പ്രൗഢോജ്വല തുടക്കം
ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്‌സ്പാർട്ട് 2023 ന് തുടക്കമായി.എക്‌സ്പാർട്ട് ചെയർമ്മാനും യൂത്ത്‌ഫോറം പ്രസിഡണ്ടുമായ എസ്. എസ്. മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസ യൗവനത്തിന്റെ കരുത്തും ശേഷിയും സമൂഹ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന യൂത്ത് ഫോറത്തിന്റെ പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് എക്‌സ്പാർട്ട് പ്രവാസികൾക്ക് മുന്നിൽ സമർപ്പിക്കുന്നതെന്നുംവിഭാഗീയതയും വംശീയ വിവേചനവും അതിരു നിർണയിക്കുന്ന കാലത്ത് കലാ കഴിവുകളെ പരിപോഷിപ്പിച്ച് സർഗാത്മകമായി അവയെ പ്രതിരോധിക്കാൻ എക്‌സ്പാർട്ട് 2023 സഹായകമാകുമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദൂട്ടി, വൈസ് പ്രസിഡന്റുമാരായ അസ്ലം കെ.എ, അസ്ലം തൗഫീഖ് എം.ഐ, ഫിനാൻസ് സെക്രട്ടറി സുഹൈൽ അബ്ദുല്ല, സെക്രട്ടറി ഹബീബ് റഹ്മാൻ, എക്‌സ്പാർട്ട് ജനറൽ കൺവീനർ ജസീം സി.കെ, കൺവീനർമാരായ അലി അജ്മൽ, റബീഅ് സമാൻ, നജീബ് താരി, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അഹ്മ്മദ് അൻവർ, മുഫീദ് ഹനീഫ, ശുഐബ് കൊച്ചി, ഓർഗ്ഗനൈസിങ് കമ്മറ്റിയംഗങ്ങളായ മുഹ്സിൻ കാപ്പാടൻ, മുഹ്‌സിൻ മുഹമ്മദ്, മുഹമ്മദ് ടി.എ.കെ, അസ്ജദ് അലി, അബൂസ് പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു.
കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി,ചിത്രരചന തുടങ്ങിയ സ്റ്റേജിതര മത്സര ഇനങ്ങളാണ് ആദ്യ ദിവസങ്ങളിൽ അരങ്ങേറിയത്. മോണോ ആക്ട്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളിലും നാടൻപാട്ട്, സ്‌കിറ്റ്, സംഘഗാനം, മൈമിങ് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമുള്ള മത്സരങ്ങൾ ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ മുതൽ നടക്കും.
ഖത്തറിലെ പന്ത്രണ്ട് കൂട്ടായ്മകളിൽ നിന്നായി 650 ഓളം കലാകാരന്മാരാണ് എക്‌സ്പാർട്ടിന്റെ ആദ്യ എഡിഷനിൽ മാറ്റുരക്കുന്നത്.
പ്രവാസത്തിന്റെ തിരക്കുകൾ മൂലം മണ്ണടിഞ്ഞു കിടക്കുന്ന സർഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്‌സ്പാർട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. സമാപന സെഷനിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യ സ്ഥാനങ്ങളിലെത്തുന്നവർക്ക് മൊമെന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.