ദോഹ: കാർഷിക വിളകളുടെ കൊയ്ത്തുൽസവം എന്നതിലുപരി പഴമയുടെ ഒരു വീണ്ടെടുപ്പു കൂടിയാണ് ഓണാഘോഷങ്ങൾ, പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ കാണുമ്പോൾ സ്‌നേഹത്തിൽ ചാലിച്ച കൂട്ടായ്മകളുടെ വിജയം കൂടിയാണ് എന്ന് യുവകലാസാഹിതി ഖത്തറിന്റെ ദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറയുകയുണ്ടായി. നാട്ടിൽ കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പ്രവാസ ലോകത്ത് ഓണവുമായി ഉള്ള ആഘോഷ പരിപാടികൾ മാസങ്ങൾ നീണ്ടുനിൽക്കുന്ന വിധം ആഘോഷിക്കുന്നതിനെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി .

യുവകലാസാഹിതി ഖത്തറിന്റെ 2023 ലെ ഈദ് - ഓണം ആഘോഷങ്ങൾ സംയുക്തമായി ഈണം 2023 എന്ന പേരിൽ ഒക്ടോബർ 6ന് ഷാലിമാർ റസ്റ്റോറന്റിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഉദ്ഘാടന സമ്മേളനത്തിൽ യുവകലാസാഹിതി സെക്രട്ടറി ശ്രീ ജീമോൻ ജേക്കബ് സ്വാഗതവും പ്രസിഡണ്ട് അജിത്പിള്ള അധ്യക്ഷതയും വഹിക്കുകയുണ്ടായി. ആശംസകൾ അറിയിച്ചുകൊണ്ട് ഐസിസി പ്രസിഡണ്ട് എ. പി. മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ. പി. അബ്ദുറഹ്മാൻ, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ, കോർഡിനേഷൻ അസ്സി.സെക്രട്ടറി എം സിറാജ്, വനിതകലാസാഹിതി സെക്രട്ടറി ശ്രീമതി സിതാര രാജേഷ് തുടങ്ങിയവർ സംസാരിക്കുകയും സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ സനൂപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഈണം 2023നെ ആവേശഭരിതമാക്കിക്കൊണ്ട് 'കനൽ' അവതരിപ്പിച്ച നാടൻ പാട്ടുകൾ കാണികളുടെ ആഘോഷത്തിന് മികവേറ്റുന്നതായിരുന്നു. ബി ജി.എം ഓർഗസ്സ്ട്ര അവതരിപ്പിച്ച ഗാനമേളയും കലാകൈരളി അവതരിപ്പിച്ച വിവിധ ഡാൻസുകളും, ബാലസാഹിതിയുടെ കലാവിരുന്നുകളും, യുവകലാസാഹിതി ഗരാഫ യൂണിറ്റ് രൂപം നൽകിയ ചിലമ്പ് നാടൻപാട്ട് കൂട്ടത്തിന്റെ അവതരണങ്ങളും, വടംവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമായി ഒരിക്കലും മറക്കാൻ കഴിയാത്ത ആഘോഷാനുഭവം ആക്കി മാറ്റുവാൻ 'ഈണം 2023' ന് കഴിഞ്ഞു എന്നതിൽ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. കെ.ഇ. ലാലു, ഷാൻ പേഴുംമൂട്, സഹീർ ഷാനു, രഘുനാഥൻ, ഷാജി, എൻ പ്രകാശ്, അനീഷ്, ഇബ്രൂ ഇബ്രാഹിം, മുരളി, ബിനു ഇസ്മായിൽ, ഷുക്കൂർ, ഷബീർ, ബിജു, രഘുനാഥൻ, ഷനാ ലാലു തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുകയുണ്ടായി.