- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത്‌ഫോറം എക്‌സ്പാർട്ട് - റിമംബറൻസ് തിയേറ്റർ ഓവറോൾ ചാമ്പ്യന്മാർ
യൂത്ത്‌ഫോറം സംഘടിപ്പിച്ച എക്‌സ്പാർട്ടിൽ 96 പോയന്റ് കരസ്ഥമാക്കി റിമമ്പറൻസ് തിയേറ്റർ ഓവറോൾ ചാമ്പ്യന്മാരായി. 66 പോയന്റോടെ ചായപ്പീട്യ ഖത്തറും 56 പോയന്റ് നേടിയ അൽ ജാമിഅ ശാന്തപുരം അലൂംനിയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫ്രണ്ട്‌സ് ഓഫ് സിറ്റി എക്‌സ്‌ചേഞ്ചിന്റെ ഷാനിബ് എം ഷംസുദ്ദീൻ മേളയുടെ താരമായും അല ഖത്തർ മികച്ച ടീമായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ സെന്റർ ഫോറ് ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ടി.കെ. ഖാസിം, യൂത്ത്‌ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, വൈസ് പ്രസിഡണ്ടൂമാരായ അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, എക്‌സ്പാർട്ട് കമ്മിറ്റി വൈസ് ചെയർമാൻ സൽമാൻ ആൽ പറമ്പിൽ, ജനറൽ കൺവീനർ ജസീം സി.കെ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്റ്റേജിതര ഇനങ്ങളിൽ കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന മത്സരങ്ങളും സ്റ്റേജിനങ്ങളിൽ മോണോ ആക്ട്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി, നാടൻപാട്ട്, സ്‌കിറ്റ്, സംഘഗാനം, മൈമിങ് മത്സരങ്ങളുമാണ് അരങ്ങേരിയത്.
സംവിധായകൻ അമീൻ അസ്ലം, സിനിമാതാരം പ്രശാന്ത് വർമ്മ തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖർ വിധികർത്താക്കളായെത്തി. മത്സരങ്ങ മികച്ച നിലവാരം പുലർത്തിയതായി ജഡ്ജസ് അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ പരിമിതിക്കുള്ളിൽ പരിശീലനത്തിനും മറ്റും സമയം കണ്ടെത്തിയ കലാകാരന്മാരെ മുഴുവൻ വിധികർത്താക്കളും അഭിനന്ദിച്ചു.
വിദ്വേഷം വിറ്റഴിക്കപ്പെടുന്ന കാലത്ത് പരസ്പരം തിരിച്ചറിയുക, സൗഹൃദങ്ങൾ വ്യാപിക്കുക, പ്രവാസത്തിന്റെ തിരക്കുകൾ മൂലം മണ്ണടിഞ്ഞു കിടക്കുന്ന സർഗ്ഗശേഷികൾക്ക് പുതുജീവൻ നൽകുക തുടങ്ങിയവയായിരുന്നു എക്‌സ്പാർട്ട് 2023 ന്റെ ലക്ഷ്യം.
എക്‌സ്പാർട്ട് കൺവീനർമാരായ അലി അജ്മൽ, റബീഹ് സമാൻ, നജീബ് താരി, യൂത്ത്‌ഫോറം ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടി, സെക്രട്ടറിമാരായ ഹബീബ് റഹ്മാൻ, സുഹൈൽ അബ്ദുല്ല, സെക്രട്ടറിമാരായ നബീൽ കെ.സി തുടങ്ങിയവർ വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനം നിർവ്വഹിച്ചു. യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അഹമ്മദ് അൻവർ, മുഫീദ് ഹനീഫ, മുഹമ്മദ് എം ഖാദർ, ആദിൽ ഒ.പി, ആരിഫ് അഹമ്മദ്, ജസീർ സാഗർ, ശുഐബ് നദ്വി, സമദ് കൊടിഞ്ഞി, അബ്ദുൽ ശുക്കൂർ സംഘാടക സമിതിയംഗങ്ങളായ മുഹ്‌സിൻ കാപ്പാടൻ, മുഹമ്മദ് അബ്ദുറഹ്മാൻ ടി കെ, ബിൻഷാദ് പുനത്തിൽ, അസ്ജദ് അലി, മുഹമ്മദ് സാബിഖ്, മുഹ്‌സിൻ മുഹമ്മദ്, നസിം വി.കെ തുടങ്ങിയവർ നേതൃത്വം നൽകി.