ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ചിലമ്പ് നാടൻപാട്ട് കൂട്ട' ത്തിന്റെ ഉദ്ഘാടനം 'ഈണം 2023' ൽ വച്ച് ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു. ഖത്തറിന്റെ മണ്ണിൽ പാട്ടുകൾക്കൊണ്ട് മലയാളമണ്ണിന്റെ ചരിത്രം പുനഃസൃഷ്ടിക്കുകയാണ് യുവകലാസാഹിതി കല വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ നാടൻപാട്ട് കൂട്ടത്തിന്റെ ലക്ഷ്യം.

യുവകലാസാഹിതി ഖത്തറിന്റെ പ്രസിഡന്റ് അജിത് പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവകലാസാഹിതി സെക്രട്ടറി  ജീമോൻ സ്വാഗതം ആശംസിച്ചു. ഐസിസി പ്രസിഡണ്ട്  എ. പി. മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട്. ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട്  ഇ. പി. അബ്ദുറഹ്മാൻ, യുവകലാസാഹിതി രക്ഷാധികാരി  ഷാനവാസ് തവയിൽ, കോർഡിനേഷൻ അസ്സി.സെക്രട്ടറി  എം സിറാജ്, വനിതകലാസാഹിതി സെക്രട്ടറി സിതാര രാജേഷ്, സാഹിതി വായനകൂട്ടം കൺവീനർ അനീഷ് തയ്യിൽ എന്നിവർ യോഗത്തിൽ സന്നിഹിതർ ആയിരിക്കുന്നു.