ഐ സി സി -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻപ്രധാനമന്ത്രിയുമായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയൊൻപതാം ചരമ വാർഷീക അനുസ്മരണ സമ്മേളനം നടത്തി.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, ഐക്യത്തിനും, മതേതരത്വത്തിനും വേണ്ടി എക്കാലവും പോരാടി വിഘടനവാദികളുടെ തോക്കിനാൽ വീരമൃത്യു വരിച്ച ഇന്ദിരാജിയെ ഇന്ത്യാ മഹാരാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല.ഓൾഡ് ഐഡിയൽ സ്‌കൂൾ ഡൈനാമിക്
ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനംഇൻകാസ് ഖത്തർ മുൻപ്രസിഡണ്ടും ,ഒ ഐ സി സി ഗ്‌ളോബൽ കമ്മിറ്റി അംഗവുമായ ജോൺഗിൽബർട്ട് ഉൽഘാടനം ചെയ്തു.

ഇന്ത്യയുടെ സമഗ്ര പുരോഗതിക്കും, അഭിവൃദ്ധിക്കും,വേണ്ടി പ്രവർത്തിക്കാൻ ജീവിതം ഉഴിഞ്ഞ് വച്ച്,ദേശീയ ഐക്യവും ,അഖണ്ഡതയും സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത ജനകീയ നേതാവും, ഭരണാധികാരിയുമായിരുന്നു ശ്രീമതി ഇന്ദിരാഗാന്ധിയെന്ന് ഉൽഘാടന പ്രസംഗത്തിൽ ശ്രീ ജോൺഗിൽബർട്ട് അനുസ്മരിച്ചു.

1984 ഒക്ടോബർ 31ജനാധിപത്യ ഭാരതത്തിന്റെ ആത്മാവിൽ ഇന്നും ഉണങ്ങാത്ത മുറിവായി നിലനിൽക്കുന്നു വെന്നും, അഖണ്ഡ ഭാരതത്തിന്റെ ഐക്യത്തിനും , കെട്ടുറപ്പിനുമായി വീരമൃത്യു വരിച്ച ഇന്ദിരാജിയെ രാജ്യം എന്നും അഭിമാനത്തോടെ സ്മരിക്കുമെന്നും യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച വർക്കിങ് പ്രസിഡണ്ട് അൻവർ സാദത്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങളെ എക്കാലവും മുറുകെ പിടിച്ച് വിഘടന, വർഗീയവാദികളോട് സന്ധിയില്ലാതെ പോരാടിജീവിച്ച ഭരണാധികരിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയെന്ന് ജനറൽ സെക്രട്ടറി ശ്രീജിത് എസ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ലോക നേതാക്കളോടൊപ്പം തലയെടുപ്പോടെ നിന്ന് ലോകസ മാധാനത്തിനും,പൗരാവകാശങ്ങൾക്കും വേണ്ടി പോരാടിയ നേതാവായിരുന്നു ഇന്ദിരാജിയെന്ന് ട്രഷറർ ശ്രീ ജോർജ്ജ് അഗസ്റ്റിൻ അനുസ്മരിച്ചു.

ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് മനോജ് കൂടൽ,ബിജു മുഹമ്മദ്,നദീം മനാർ,ഷംസുദ്ധീൻ ഇസ്മയിൽ, ഹരികുമാർ,ജോർജ്ജ് കുരുവിള,നൗഫൽ കട്ടുപ്പാറ, സിഹാസ് ബാബു, മറ്റു ജില്ല നേതാക്കൾ സംസാരിച്ചു.ജോയിന്റ് ട്രഷറർ  ടി കെ നൗഷാദ് നന്ദി പറഞ്ഞു.