ദോഹ. ഖത്തറിലെ പ്രമുഖ അഡ് വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിനേഴാമത് എഡിഷന്റെ ഓൺ ലൈൻ പതിപ്പും മൊബൈൽ ആപ്ളിക്കേഷനുകളും പുറത്തിറക്കി .ബർവ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈൻ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് ജനറൽ മാനേജർ ശെൽവ കുമാരൻ നിർവഹിച്ചു.

ഐഒഎസ് ആപ്ളിക്കേഷൻ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളു വൻസർ ഏയ്ഞ്ചൽ റോഷനും ദോഹ ബ്യൂട്ടി സെന്ററർ മാനേജിങ് ഡയറക്ടർ ഡോ.ഷീല ഫിലിപ്പോസും ചേർന്നാണ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് ആപ്ളിക്കേഷൻ ഖത്തർ ബിസിനസ് ഫോറം ജനറൽ സെക്രട്ടറി മൻസൂർ മൊയ്തീനും ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവയും ചേർന്ന് പ്രകാശനം ചെയ്തു.

എക്കോൺ ഗ്രൂപ്പ് ഹോൾഡിങ്സ് ചെയർമാൻ ഡോ. പി.എ. ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, അൽ മവാസിം ട്രാൻസ് ലേഷൻസ് മാനേജിങ് ഡയറക്ടർ ഡോ.ഷഫീഖ് ഹുദവി , ഷൈൻ ഗോൾഡ് ആൻഡ് ഡൈമണ്ട്സ് മാർക്കറ്റിങ് മാനേജർ സമീർ ആദം, കൺട്രോൾ വേസ്റ്റ് മാനേജ്മെന്റ് കമ്പനി ജനറൽ മാനേജർ ഇസ് മാഈൽ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

പ്രിന്റ്, ഓൺ ലൈൻ, മൊബൈൽ ആപ്‌ളിക്കേഷൻ എന്നീ മൂന്ന് പ്‌ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതൽ പുതുമകൾ അവതരിപ്പിക്കുവാൻ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഡയറക്ടറിയുടെ സൗജന്യ കോപ്പികൾക്ക് ഖത്തറിലുള്ളവർ 4324853 എന്ന നമ്പറിൽ ബന്ധപ്പെടണം. www.qatarcontact.com എന്നതാണ് ഓൺലൈൻ വിലാസം