- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആരംഭിച്ച് കിംസ്‌ഹെൽത്ത്
ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറന്ന് കിംസ്‌ഹെൽത്ത്. അൽ-മഷാഫ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന കിംസ്‌ഹെൽത്ത് അൽ മഷാഫ് മെഡിക്കൽ സെന്റർ, ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഐ.എഫ്.എസാണ് ഉദ്ഘാടനം ചെയ്തത്.
ലോകോത്തര നിലവാരമുള്ള ആരോഗ്യ പരിചരണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കിംസ്‌ഹെൽത്തിന്റെ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് വിപുൽ ഐ.എഫ്.എസ് പറഞ്ഞു. മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ-മഷാഫിലെയും അൽ-വുകൈറിലെയും പ്രദേശവാസികൾക്ക് വിദഗ്ദ്ധ പരിചരണം ഉറപ്പ് വരുത്തുന്ന മെഡിക്കൽ സെന്ററിൽ പതിനൊന്ന് സ്‌പെഷ്യാലിറ്റി സെന്ററുകൾക്ക് പുറമെ ഔട്ട്‌പേഷ്യന്റ്‌സ് ക്ലിനിക്കുകൾ, ഫിസിയോതെറാപ്പി, ഡയഗ്‌നോസ്റ്റിക്‌സ്, റേഡിയോളജി, ഫാർമസി തുടങ്ങിയ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റേണൽ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ്, ഡെന്റിസ്ട്രി, ഓർത്തോഡോണ്ടിക്സ്, ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, സൈക്യാട്രി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനവും മെഡിക്കൽ സെന്ററിൽ ലഭ്യമായിരിക്കും.
ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങൾ, രോഗികളുടെ സുരക്ഷ, അനുകമ്പയുള്ള പരിചരണം തുടങ്ങിയ കിംസ്‌ഹെൽത്തിന്റെ പ്രധാന മൂല്യങ്ങളെ അടിവരയിടുന്നതാണ് ഈ പുതിയ തുടക്കമെന്ന് കിംസ്‌ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഡോ. ഷെരിഫ് സഹദുള്ള പറഞ്ഞു. കിംസ്‌ഹെൽത്തിന്റെ സൗകര്യങ്ങൾ നിരന്തരം വർധിപ്പിച്ചുകൊണ്ട് കൂടുതൽ കുടുംബങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ സൗകര്യപ്രദമായി വ്യാപിപ്പിക്കുവാൻ ലക്ഷ്യമിടുന്നതായി കിംസ്‌ഹെൽത്ത് ഖത്തർ എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം പറഞ്ഞു.
കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, കിംസ്‌ഹെൽത്ത് ഖത്തർ എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് അസീം, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ്, ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.