ദോഹ: ഏഷ്യൻ രാജ്യങ്ങൾ മാറ്റുരക്കുന്ന കാൽ പന്ത് കളിയുടെ ആവേശത്തിന് മാറ്റു കൂട്ടുവാൻ യുവകലാസാഹിതി ഖത്തറും കനൽ മേളം ഖത്തറും സായുക്തമായി അവതരിപ്പിച്ച 'ചെണ്ടമേളം' ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ലുസൈൽ ബൊളീവാർഡിലുള്ള ഇന്ത്യൻ പവലിയനിൽ അരങ്ങേറി. കേരള കലയെ വിവിധരാജ്യങ്ങളിലെ കാണികൾക്ക് പരിചയപ്പെടുതാനുള്ള ഒരു അവസരമായി യുവകലാസാഹിതി ഇതിനെ നോക്കി കാണുന്നു എന്ന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോൻ എന്നിവർ പറഞ്ഞു. ഷാൻ പേഴുംമൂട്, ഷഹീർ ഷാനു, സനൂപ്, ബിനീഷ്, മോഹൻ ജോൺ എന്നിവർ നേതൃത്വം നൽകി.