- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിക്കുന്നു
ദോഹ: യൂത്ത് ഫോറം കരിയർ അസിസ്റ്റന്റ്സ് വിഭാഗമായ കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ബുധൻ വൈകുന്നേരം 07:45 ന് യൂത്ത് ഫോറം ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷണൽ നഈം ബദീഉസ്സമാൻ സെഷന് നേതൃത്വം നൽകും.
ഖത്തറിലെ തൊഴിൽ അന്വേഷകർക്കായി നടത്തപ്പെടുന്ന ശില്പശാലയിൽ ജോലി അന്വേഷണം എങ്ങനെ,അന്വേഷണ മാർഗങ്ങൾ,ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡിൻ പ്രൊഫൈൽ ആകർഷകമാക്കുന്നതും അതുവഴിയുള്ള തൊഴിൽ സാധ്യതകളും തുടങ്ങി കരിയറിൽ വളർച്ചയും അഭിവൃദ്ധിയും എളുപ്പവും സാധ്യവുമാക്കുന്ന വിവിധ മേഖലകൾ ചർച്ച ചെയ്യും.
ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും തുടർ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുമുള്ള അറിവ് പകർന്നു നൽകുക, സ്ത്രീകൾ പ്രത്യേകമായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശില്പശാലകൾ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ച് വരുന്നത്.
ബുധനാഴ്ച രാത്രി 7:45 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://bit.ly/CGP_14_24 എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യുക.