''ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം'' എന്ന മുദ്രാവാക്യമുയർത്തി രാഹൂൽ ഗാന്ധി നയിക്കുന്ന ഭാരത് ജേഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം പ്രവർത്തക പങ്കാളിത്തംകൊണ്ട് ആവേശോജ്വലവും വൻവിജയകരവുമായി. കെപിസിസിയുടെ ഔദ്യോഗിക പ്രതിനിധിയായി കൺവെൻഷൻ ഉത്ഘാടനംചെയ്യുവാൻ എത്തിയ കെപിസിസി സെക്രട്ടറി അഡ്വ ശ്രീ BRM ഷഫീറിന്റെ സാന്നിധ്യം വൻ പ്രവർത്തക തിരക്ക് പ്രസ്തുത പരിപാടിയിൽ തീർക്കുന്നതിനും കാരണമായി.

ആവേശപൂർവ്വമായ തന്റെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാലിക പ്രസക്തി അദ്ദേഹം വിശദമായി വിവരിച്ചു. ആർ എസ് എസിന്റെ നയത്ങ്ങളിൽ ഊന്നി രാജ്യത്തെ പല ഘടകങ്ങളായി വിഭജിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ ഫാസിസ്റ്റ് നയങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിക്കുവാനും ഒന്നിക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമേ സാധിക്കൂവെന്ന് അദ്ദേഹം അസന്നിഗ്ദ്മായി അവതരിപ്പിച്ചു. ഈ ഭൂമുഖത്തു ഏതെങ്കിലും രാജ്യേതിന്റെ സ്വാതന്ത്രത്തിനും അതിന്റെ ഭരണഘടനയും അടിത്തറയും കെട്ടിപ്പടുക്കുന്നതിൽ വില കൊടുത്ത കുടുംബം ഗാന്ധി കുടുംബം മാത്രമാണെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്രത്തിനു വേണ്ടി ചെറുവിരൽ പോലും അനക്കാത്ത ആർ എസ് എസും, കമ്മ്യൂണിസ്റ്റുകളും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച് നേടിയെടുത്ത സ്വാതന്ത്രത്തെ അംഗീകരിക്കാതെയും ഈ അടുത്ത നാൾ വരെ ഇന്ത്യൻ പതാക തങ്ങളുടെ പാർട്ടി കേന്ദ്രങ്ങളിൽ ഉയർത്താതെയും ഇരുന്ന ഇവർ ഇപ്പോൾ സ്വാതന്ത്രത്തെക്കുറിച്ചും, സ്വതന്ത്ര സമരസേനാനികളെക്കുറിച്ചും സംസാരിക്കുന്നത് സ്വയം അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓഗസ്റ്റ് 15 ന് ദേശീയ പതാക ഉയർത്തരുതെന്ന് ആഹ്വാനം ചെയ്ത ഗോൾവാർക്കറുടെ ആശയം നടപ്പാക്കാനാണ് പ്രധാനമന്ത്രി മോദി ഇപ്പോൾ ഓഗസ്റ്റ് 15 നു മുൻപുള്ള ദിനങ്ങളിൽ ഹര് ഘർ തിരംഗ എന്നുപറഞ്ഞു ദേശീയ പതാകയെ അപമാനിക്കുവാനും, സ്വതന്ത്ര ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കുവാനും ശ്രമിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആർ എസ് എസ് കമ്മ്യൂണിസ്റ്റ് അന്തർധാരെയെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ തുറന്നു കാട്ടുകയുണ്ടായി. കഴിഞ്ഞ ഇലക്ഷന് സമയത്തു ബിജെപി നേതാക്കളുടെ കള്ളപ്പണം ഇടപാടുകൾ പിണറായി സർക്കാർ ഒതുക്കി തീർത്തതും, രാജ്യത്തെ ഏറ്റവും വലിയ വംശഹത്യയുടെ സൂത്രധാരനായ അമിത് ഷായെ സന്തോഷിപ്പിച്ചു നിർത്തിക്കൊണ്ട് ലാവ്ലിൻ കേസിൽ അനുകൂല നിലപാടുകൾ ഡൽഹിയിൽ നിന്ന് നേടിയെടുക്കുന്നതുമെല്ലാം ഇത്തരം അന്തർധാരകളുടെ ഫലമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വർണക്കടത്തു ഇടപാടിൽ മുഖ്യ പ്രായോജകൻ പിണറായി വിജയനും മോളും കുടുംബവും ആണെന്നുള്ള വിവരം കേരള ജനത മനസ്സിലാക്കിയ അവസരത്തിൽ ജന ശ്രദ്ധ തിരിച്ചുവിടുവാൻ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുവാനും ശേഷം കാര്യങ്ങൾ കൈവിട്ടപ്പോൾ സ്വന്തം ഓഫീസിൽ പടക്കം എറിയുവാനും പിണറായി ആശ്രയിക്കുന്നത് ജയരാജനെപ്പോലെ വിവേകമില്ലാത്തവരെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തൃക്കാക്കരയിലെയും മട്ടന്നൂരിലെയും അനുഭവമാണ് കമ്മ്യൂണിസ്റ്റുകാരെ കേരളത്തിലെമ്പാടും കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ ആണെന്നും ആര് പാർട്ടി വിട്ടാലും സാധാരണ പ്രവർത്തകർ ഗാന്ധി കുടുംബത്തിന് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയെ സ്‌നേഹിക്കുന്ന സാധാരണ പ്രവർത്തകർ നേതാക്കന്മാരെ നോക്കാതെ പാർട്ടിയുടെ ഔദ്യോഗിക സംവിധാനത്തിനൊപ്പം എന്നും നില കൊള്ളണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വനം ചെയ്തു. ഖത്തറിൽ കെപിസിസി അംഗീകരിച്ച ശ്രീ സമീർ ഏറാമലയുടെ നേതൃത്വത്തിലുള്ള സെൻട്രൽ കമ്മിറ്റിയുമായി സഹകരിച്ചുകൊണ്ടു പാർട്ടിയുടെ കരങ്ങൾക്ക് ശക്തിപകരുകയുമാണ് എല്ലാ പ്രവർത്തകരുടെയും ഉത്തരവാദിത്വം എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിക്കുകയുമുണ്ടായി. അതോടൊപ്പം കെപിസിസി ആഹ്വാനം ചെയ്തിരിക്കുന്ന ഒഐസിസി ഇൻകാസ് മെമ്പർഷിപ് കാമ്പയിനിൽ എല്ലാവരും അംഗത്വം എടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.ഫിഫ വേൾഡ് കപ്പ് 2022 ബൽജിയം ആരാധകരുടെ നായകനായി തിരഞ്ഞെടുത്ത OICC-ഇൻകാസ് മലപ്പുറം ജില്ലാ ട്രഷറർ ഇൻഫാൻപകരയേയും ഖത്തർ പ്രവാസം അവസാനിപ്പിക്കുന്ന ഇടുക്കി ജില്ലാ ജന:സെക്രട്ടറി ജിജോജോർജി നെയും ചടങ്ങിൽ ആദരിച്ചു.

ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അദ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതവും ട്രെഷറർ ജോർജ് അഗസ്റ്റിന് നന്ദിയും പറഞ്ഞു,വർക്കിങ്ങ് പ്രസിഡന്റ് അൻവർ സാദത്ത്,വൈസ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത്, ഗ്ലോബൽ കമ്മിറ്റി മെമ്പർ നാസർ വടക്കേകാട്,ജനറൽ സെക്രട്ടറി മാരായ സിറാജ് പാലൂർ, നിഹാസ് കോടിയേരി, മനോജ് കൂടൽ, കരീം നടക്കൽ, കോർഡിനേറ്റർ ബിജു മുഹമ്മദ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജൂട്ടസ് പോൾ, ഷിഹാസ് ബാബു, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനാർ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.