ദോഹ: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) കേരള ടോപ്പറും ദേശീയതലത്തില്‍ 197ാം റാങ്കുകാരനും, കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (കീം) രണ്ടാം റാങ്കുകാരനുമായ ഹാഫിസ് റഹ്മാനെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മദീന ഖലീഫ സോണ്‍ അനുമോദിച്ചു.

സി.ഐ.സി സോണല്‍ നേതാക്കള്‍ ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ പി, സോണല്‍ കമ്മിറ്റിയംഗം നൗഫല്‍ സി.കെ, ബിന്‍ ഉംറാന്‍ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഉനൈസ്, ഹാഫിസിന്റെ പിതാവ് ഡോ. അബ്ദുറഹ്മാന്‍ (ഹമദ് ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ സംബന്ധിച്ചു