- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Oman
- /
- Association
തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു
ദോഹ: യൂത്ത് ഫോറം ഖത്തര്‍ കരിയര്‍ അസിസ്റ്റന്റ് വിഭാഗമായ കെയര്‍ ദോഹ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നത്തിനുള്ള കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു.
ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡിലുള്ള യൂത്ത് ഫോറം ഹാളില്‍ നടന്ന ശില്പശാലയില് പ്രശസ്ത കരിയര്‍ ഗൈഡ് സക്കീര്‍ ഹുസൈന് കെ വിഷയമവതരിപ്പിച്ച് സംസാരിച്ചു. മികവുറ്റ resume കള്‍ തയാറാക്കാനും തൊഴില്‍ അന്വേഷണം എളുപ്പമാക്കുവാനും Artificial intelligence ടൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും, ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ LinkedIn profile ല്‍ വരുത്തേണ്ട മാറ്റങ്ങളും, തുടങ്ങി കരിയറില്‍ വളര്‍ച്ചയും എളുപ്പവും സാധ്യവുമാക്കാന് നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും പരിപാടിയില്‍ അദ്ദേഹം വിശദീകരിച്ചു.കെയര്‍ ഡയറക്ടര്‍ അഹ്മദ് അന്‍വര്‍, എക്സി. സമിതി അംഗങ്ങളായ അംര്‍ അല്‍ ദീബ്, ശംഷീര്‍ അബൂബക്കര്‍, ജാബിര്‍, ഷമീല്‍, വജീഹ്, റമീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ഖത്തറില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുക, സ്ത്രീകള്‍ പ്രത്യേകമായി കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍, ശില്പശാലകള് തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയര്‍ ദോഹ സംഘടിപ്പിച്ച് വരുന്നത്.