- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിത്തം: ഖത്തറിൽ അറസ്റ്റിലായ മലയാളി ഉൾപ്പെടെ നാലു പേരെ ബഹ്റിനിലെക്ക് തിരിച്ചയക്കും; മോചനം കാത്ത് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ
ദോഹ: മീൻപിടിത്തത്തിനിടെ സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തർ തീരസംരക്ഷണ സേനയുടെ പിടിയിലായ മലയാളി ഉൾപ്പെടെ നാലുപേരെ ബഹ്‌റൈന് കൈമാറാൻ തീരുമാനം. തിരുവനന്തപുരം മരിയനാട് കോളനിയിലെ വർഗീസിന്റെ മകൻ സുരേഷ് (34), തമിഴ്‌നാട് കന്യാകുമാരി എനയാം പുത്തൻതുറൈ സ്വദേശികളായ രാവിസ്റ്റൺ (38), പ്രവീൺ (34), തമിഴ്‌നാട് ആരോക്യപുരം സ്വദേശി വിനീത് (25) എന്നിവരെയാണ് യാ
ദോഹ: മീൻപിടിത്തത്തിനിടെ സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തർ തീരസംരക്ഷണ സേനയുടെ പിടിയിലായ മലയാളി ഉൾപ്പെടെ നാലുപേരെ ബഹ്‌റൈന് കൈമാറാൻ തീരുമാനം. തിരുവനന്തപുരം മരിയനാട് കോളനിയിലെ വർഗീസിന്റെ മകൻ സുരേഷ് (34), തമിഴ്‌നാട് കന്യാകുമാരി എനയാം പുത്തൻതുറൈ സ്വദേശികളായ രാവിസ്റ്റൺ (38), പ്രവീൺ (34), തമിഴ്‌നാട് ആരോക്യപുരം സ്വദേശി വിനീത് (25) എന്നിവരെയാണ് യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ തീരുമാനിച്ചത്.
ജൂലായ് അഞ്ചിനാണ് ഏഴ് മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന പിടിച്ചത്. തമിഴ്‌നാട് കന്യാകുമാരി എനയാം പുത്തൻതുറൈ സ്വദേശി സുജിൻ (33), മുല്ലൂത്തുറൈ സ്വദേശികളായ വാളൻ (31), അനീഷ് കുട്ടൻ (28) എന്നിവർ ഇപ്പോഴും തടവിലാണ്. സമുദ്രാതിർത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചതിന് മലയാളി ഉൾപ്പെടെ നാലുപേർക്ക് 36 ദിവസത്തെ തടവാണ് കോടതി വിധിച്ചത്. സുജിൻ, വാളൻ, കുട്ടൻ എന്നിവരുടെ കേസിൽ ഓഗസ്റ്റ് 17ന് വീണ്ടും വാദം കേൾക്കുമെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
രണ്ടുബോട്ടുകളിലായി ബഹ്‌റൈൻ സമുദ്രാതിർത്തിയിൽമീൻ പിടിക്കുന്നതിനിടയിലാണ് ബോട്ടുകളുടെ ക്യാപ്റ്റന്മാർ ഉൾപ്പടെ ഏഴുപേരും ഖത്തർ തീരസംരക്ഷണസേനയുടെ പിടിയിലായത്.