- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികൾക്ക് തിരിച്ചടിയായി ഖത്തറിലും സ്വദേശിവത്കരണം; വ്യവസായ, ഊർജ മേഖലകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ പദ്ധതി; ആശങ്കയോടെ മലയാളികളും
ദോഹ: പ്രവാസികളെ ആശങ്കയിലാഴ്‌ത്തി ഖത്തറിലെ ചില മേഖലകളിൽ സ്വദേശിവത്കരണത്തിന് അധികൃതർ പദ്ധതിയിടുന്നു. വ്യവസായ, ഊർജ മേഖലകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശി യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. സ്വദേശിവൽക്കരണ നടപടികൾ അ
ദോഹ: പ്രവാസികളെ ആശങ്കയിലാഴ്‌ത്തി ഖത്തറിലെ ചില മേഖലകളിൽ സ്വദേശിവത്കരണത്തിന് അധികൃതർ പദ്ധതിയിടുന്നു. വ്യവസായ, ഊർജ മേഖലകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശി യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
സ്വദേശിവൽക്കരണ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള പ്രത്യേക സമിതിയുടെ വാർഷികയോഗത്തിൽ ഊർജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബൻ സലേ അൽ സദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക പരിചയവുമുള്ള സ്വദേശികളെയാണ് നിയമിക്കുന്നത്.
രാജ്യത്ത് കൂടുതൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യ മാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയാകുമ്പോൾ സ്വദേശികൾ ഈ മേഖലയിൽ പഠിച്ച് പ്രാവീണ്യം നേടും. ഖത്തരി കുട്ടികൾ സാങ്കേതിക വിദ്യാഭ്യാസം നേടിയാൽ പ്രവാസികളെ റിക്രൂട്ട് ചെയ്യേണ്ടിവരില്ല. രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഊർജ, വ്യവസായമേഖലകളിലെ നിയമനങ്ങളിൽ മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തർ ദേശീയ ദർശനരേഖ 2030ന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവൽക്കരണ നടപടികൾക്ക് തുടക്കമിട്ടത്. ഖത്തർ എയർവെയ്‌സിന്റെയും ഖത്തർ പെട്രോളിയത്തിന്റെയും പ്രധാന സ്ഥാനങ്ങളിലെല്ലാം ഇതു നടപ്പാക്കിക്കഴിഞ്ഞു.
ഖത്തർ പെട്രോളിയത്തിന്റെയും മറ്റും സാങ്കേതിക വിഭാഗങ്ങളിലും ഐടിസെക്ഷനുകളിലുമായി ധാരാളം മലയാളികൾ ഇപ്പോൾ ജോലിചെയ്യുന്നുണ്ട്. ഇവരുടെ ജോലി നഷ്ടമാകുമോയെന്ന ആശങ്കയും ഇതോടെ ഉയർന്നിരിക്കുകയാണ്.