- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സർക്കാർ സ്‌കൂളുകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവത്ക്കരണം 80 ശതമാനം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവത്ക്കരണം 80 ശതമാനം ആയതായി വിദ്യാഭ്യാസ മന്ത്രാലയം വെളിപ്പെടുത്തി. പൊതുമേഖലാ സ്‌കൂളുകളിൽ ഉയർന്ന തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നുള്ള അമീറിന്റെ ആഹ്വാനപ്രകാരമാണ് വിദ്യഭ്യാസ മേഖലയിൽ സ്വദേശിവത്ക്കരണത്തിന് തുടക്കമിട്ടതെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ എഡ്യൂക്കേഷണൽ അഫേഴ്‌സ് ഫൗസിയ അബ്ദുൾ അസീസ് വ്യക്തമാക്കി. രാജ്യത്ത് സ്‌കൂളുകളിലെ അഡ്‌മിനിസ്ട്രേറ്റിവ്, അദ്ധ്യാപക തസ്തികകളിലാണു സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകുന്നത്. സ്‌കൂളുകളിലെ സ്വദേശിവൽക്കരണം പലഘട്ടങ്ങളിലായാണു നടക്കുന്നതെന്നും ഇതു പൂർണമാകാൻ രണ്ടുവർഷത്തിലേറെ വേണ്ടിവരുമെന്നും വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി ഫൗസിയ അബ്ദുൽഅസിസ് അൽ ഖദിർ പറഞ്ഞു. വിദ്യാഭ്യാസമേഖലയിലെ നിയമനങ്ങളിൽ മികവിനാണു മുൻതൂക്കം നൽകുന്നത്. പഠനനേട്ടങ്ങൾ, അദ്ധ്യാപന, ഭരണ രംഗങ്ങളിലെ മികച്ച പ്രകടനം, പൊതുമേഖലാ സ്‌കൂളുകളിൽ ജോലി നേടാനുള്ള ആഗ്രഹവും പ്രേരണയും, ഭാവികാഴ്ചപ്പാടുകൾ എന്നിവയെല്ലാം കണക്കിലെടുത്താണു നിയമ
ദോഹ: രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ ഉയർന്ന തസ്തികകളിൽ സ്വദേശിവത്ക്കരണം 80 ശതമാനം ആയതായി വിദ്യാഭ്യാസ മന്ത്രാലയം വെളിപ്പെടുത്തി. പൊതുമേഖലാ സ്‌കൂളുകളിൽ ഉയർന്ന തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നുള്ള അമീറിന്റെ ആഹ്വാനപ്രകാരമാണ് വിദ്യഭ്യാസ മേഖലയിൽ സ്വദേശിവത്ക്കരണത്തിന് തുടക്കമിട്ടതെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ എഡ്യൂക്കേഷണൽ അഫേഴ്‌സ് ഫൗസിയ അബ്ദുൾ അസീസ് വ്യക്തമാക്കി.
രാജ്യത്ത് സ്‌കൂളുകളിലെ അഡ്‌മിനിസ്ട്രേറ്റിവ്, അദ്ധ്യാപക തസ്തികകളിലാണു സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകുന്നത്. സ്‌കൂളുകളിലെ സ്വദേശിവൽക്കരണം പലഘട്ടങ്ങളിലായാണു നടക്കുന്നതെന്നും ഇതു പൂർണമാകാൻ രണ്ടുവർഷത്തിലേറെ വേണ്ടിവരുമെന്നും വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി ഫൗസിയ അബ്ദുൽഅസിസ് അൽ ഖദിർ പറഞ്ഞു. വിദ്യാഭ്യാസമേഖലയിലെ നിയമനങ്ങളിൽ മികവിനാണു മുൻതൂക്കം നൽകുന്നത്. പഠനനേട്ടങ്ങൾ, അദ്ധ്യാപന, ഭരണ രംഗങ്ങളിലെ മികച്ച പ്രകടനം, പൊതുമേഖലാ സ്‌കൂളുകളിൽ ജോലി നേടാനുള്ള ആഗ്രഹവും പ്രേരണയും, ഭാവികാഴ്ചപ്പാടുകൾ എന്നിവയെല്ലാം കണക്കിലെടുത്താണു നിയമനം നൽകുന്നതെന്ന് അൽ ഖദിർ വിശദീകരിച്ചു. പൊതുമേഖലാ സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം ഉയർത്താൻ സ്വദേശിവൽക്കരണം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.