- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രമുഖ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്; ഖാഫ്കോയിൽ നിന്ന് 250 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും; വിദേശികൾ ജോലി ചെയ്യുന്ന മേഖലകളിൽ സ്വദേശികൾക്ക് യോഗ്യതക്കനുസരിച്ച് നിയമനം നല്കാൻ ഉത്തരവിട്ട് ഖത്തർ പ്രധാനമന്ത്രി; മലയാളികളടക്കമുള്ളവരെ പ്രതിസന്ധിയിലാക്കി ഖത്തറിൽ സ്വദേശിവത്കരണം
ഖത്തറിൽ സ്വദേശിവത്കരണം ത്വരിതഗതിയിലാക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ നിർദ്ധേശം മൂലം പ്രതിസന്ധിയിലാകുന്നത് മലയാളികളടക്കമുള്ള ഇന്ത്യക്കാർ..നിലവിൽ വിദേശികൾ ജോലിചെയ്യുന്ന പല മേഖലകളിലും രാജ്യത്തെ സ്വദേശികൾക്ക് യോഗ്യത യനുസരിച്ച് നിയമനം നൽകണമെന്ന് ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ലാ ബിൻ നാസ്ിർ ബിൻ ഖലീഫ അൽഥാനിയാണ് മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയത്. സ്വദേശിവത്കരണ നടപടികൾ വേഗത്തിലാക്കാൻ വികസന നഗരാസൂത്രണ തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നേരിട്ട് നിദ്ധേശം നൽകുകയായയിരുന്നു. 2026 ഓടെ തൊഴിൽ രംഗത്ത് സുപ്രധാന ജോലികളിൽ 10 ൽ 9 ഉം ഖത്തരികളെ നിയമിക്കാ നാവുമെന്ന പ്രതീക്ഷയും മന്ത്രാലയത്തിനുണ്ട്. ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ വിദേശികൾ സർക്കാർ മേഖലയിൽ ജോലിചെയ്തുവരുന്ന ഖത്തറിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ യാകും ഇതു കാര്യമായി ബാധിക്കുക. നിലവിൽ തന്നെ രാജ്യത്ത് നടപ്പിലാക്കിയ പുനക്രമീകരണ നടപടികളിലൂടെ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ട് നാടുകളിലേക്ക് തിരിക്കേണ്ട
ഖത്തറിൽ സ്വദേശിവത്കരണം ത്വരിതഗതിയിലാക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ നിർദ്ധേശം മൂലം പ്രതിസന്ധിയിലാകുന്നത് മലയാളികളടക്കമുള്ള ഇന്ത്യക്കാർ..നിലവിൽ വിദേശികൾ ജോലിചെയ്യുന്ന പല മേഖലകളിലും രാജ്യത്തെ സ്വദേശികൾക്ക് യോഗ്യത യനുസരിച്ച് നിയമനം നൽകണമെന്ന് ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ലാ ബിൻ നാസ്ിർ ബിൻ ഖലീഫ അൽഥാനിയാണ് മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയത്.
സ്വദേശിവത്കരണ നടപടികൾ വേഗത്തിലാക്കാൻ വികസന നഗരാസൂത്രണ തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നേരിട്ട് നിദ്ധേശം നൽകുകയായയിരുന്നു. 2026 ഓടെ തൊഴിൽ രംഗത്ത് സുപ്രധാന ജോലികളിൽ 10 ൽ 9 ഉം ഖത്തരികളെ നിയമിക്കാ നാവുമെന്ന പ്രതീക്ഷയും മന്ത്രാലയത്തിനുണ്ട്. ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ വിദേശികൾ സർക്കാർ മേഖലയിൽ ജോലിചെയ്തുവരുന്ന ഖത്തറിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ യാകും ഇതു കാര്യമായി ബാധിക്കുക. നിലവിൽ തന്നെ രാജ്യത്ത് നടപ്പിലാക്കിയ പുനക്രമീകരണ നടപടികളിലൂടെ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ട് നാടുകളിലേക്ക് തിരിക്കേണ്ടി വന്നിട്ടുണ്ട്.
ഇതിനിടെവളം നിർമ്മാണ രംഗത്തെ പ്രമുഖരായ ഖാഫ്കോയിൽ നിന്ന് മലയാളികള ടക്കമുള്ള ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കിട്ടിത്തുടങ്ങിയതായി റിപ്പോർട്ടുണ്ട്. പുനകമീക രണത്തിന്റെ ഭാഗമായി ഡിസംബറോടെ 250 ലധികം പേർക്ക് തൊഴിൽ നഷ്ടമായേക്കുമെന്നുമാണ് റിപ്പോർട്ട് . ഉയർന്ന ശമ്പളവും വൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നവരെയാണ് ആദ്യഘട്ടം പിരിച്ചുവിട്ടത്
ലോകത്തിലെ തന്നെ ഏറ്റവുമധികം യൂറിയ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയായ ഖത്തറിലെ ഖാഫ്കോയിലാണിപ്പോൾ തൊഴിൽ രംഗത്തെ പുനക്രമീരണം നടക്കുന്നത് . ഇവർക്ക് പിരിഞ്ഞുപോകാനായി മൂന്ന് മാസത്തെ കാലാവധിയാണ് നൽകിയത് . രണ്ട് മാസത്തിനകം 250 ലധികം ജീവനക്കാരെ പിരിച്ചു വിട്ടേക്കും . അന്താരാഷ്ട്ര വിപണിയിൽ യൂറിയക്കുണ്ടായ വിലത്തകർച്ചയും ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതായാണറിയുന്നത് . ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യൂറിയ കയറ്റുമതി ചെയ്യുന്ന സ്ഥാപനം കൂടിയാണിത്.
അതേസമയം നേരത്തെ ജീവനക്കാരുടെ എണ്ണം കുറച്ച പ്രമുഖ സ്ഥാപനങ്ങൾ ഇപ്പോൾ വലിയ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് കരാറടിസ്ഥാനത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നുമുണ്ട്.