- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പ്രകാശനം ചെയ്തു
ദോഹ : ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പന്ത്രാണ്ടാമത് പതിപ്പ് ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ്് കെ.എം വർഗീസിന് ആദ്യ പ്രതി നൽകി അലി അബ്ദുല്ല ജാസിം അൽ കഅബി പ്രകാശനം ചെയ്തു. അക്കോൺ ഗ്രൂപ്പ് വെൻചേഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, ഐ.സി.സി വൈസ് പ്രസിഡന്റ് എ.പി മണികണ്ഠൻ, ഗൾഫ് എക്സ്ചേഞ്ച് ബിസിനസ് ഡെവലെപ്മെന്റ് മാനേജർ രാജു രാമചന്ദ്രൻ, ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ശിബിലി എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു. വളരെ സവിശേഷമായതും ഏറെ പ്രയോജനകരമായതുമായ ബിസിനസ് കാർഡ് ഡയറക്ടറിക്ക് പിന്നിലുള്ള ശ്രമം ശ്ളാഘനീയമാണെന്നും വിപണിയിലെ ചലനങ്ങൾ പരിഗണിച്ച് ഓരോ വർഷവും മെച്ചപ്പെട്ട രീതിയിലാണ് മീഡിയ പ്ളസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ വർഗീസ് പറഞ്ഞു. ഏതവസ്ഥ.ിലും മാർക്കറ്റിൽ പുതുമകൾ സ്വാഗതം ചെയ്യപ്പെടുമെന്നാണ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം
ദോഹ : ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പന്ത്രാണ്ടാമത് പതിപ്പ് ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ്് കെ.എം വർഗീസിന് ആദ്യ പ്രതി നൽകി അലി അബ്ദുല്ല ജാസിം അൽ കഅബി പ്രകാശനം ചെയ്തു.
അക്കോൺ ഗ്രൂപ്പ് വെൻചേഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, ഐ.സി.സി വൈസ് പ്രസിഡന്റ് എ.പി മണികണ്ഠൻ, ഗൾഫ് എക്സ്ചേഞ്ച് ബിസിനസ് ഡെവലെപ്മെന്റ് മാനേജർ രാജു രാമചന്ദ്രൻ, ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ശിബിലി എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
വളരെ സവിശേഷമായതും ഏറെ പ്രയോജനകരമായതുമായ ബിസിനസ് കാർഡ് ഡയറക്ടറിക്ക് പിന്നിലുള്ള ശ്രമം ശ്ളാഘനീയമാണെന്നും വിപണിയിലെ ചലനങ്ങൾ പരിഗണിച്ച് ഓരോ വർഷവും മെച്ചപ്പെട്ട രീതിയിലാണ് മീഡിയ പ്ളസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ വർഗീസ് പറഞ്ഞു.
ഏതവസ്ഥ.ിലും മാർക്കറ്റിൽ പുതുമകൾ സ്വാഗതം ചെയ്യപ്പെടുമെന്നാണ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ കൾചറൽ സെന്റർ വൈസ് പ്രസിഡണ്ട് എ.പി. മണികണ്ഠൻ പറഞ്ഞു.
ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കുകയും പുതുമകൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തിൽ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വർഷത്തിലധികമായി സ്‌മോൾ ആൻഡ് മീഡിയം മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.
ഉപഭോക്താക്കളുടെയും സംരംഭകരുടെയും താൽപര്യവും നിർദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓൺലൈൻ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ൽ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓൺലൈൻ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലും ലഭ്യമാണ്.
വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സർവ്വകലാശാലയുടെ സ്‌ക്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാർക്കറ്റിങ് ഉൽപ്പന്നത്തിനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റർനാഷണൽ മീഡിയ മാർക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനി എന്നീ രണ്ട് അവാർഡുകൾ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്ളസ്. ബിസിനസ് കാർഡ് ഡയറക്ടറി ഉൾപ്പെടെയുള്ള മീഡിയപ്ളസിന്റെ പ്രസിദ്ധീകരണങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.