- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ കെമിക്കൽസിൽ കൂട്ടപിരിച്ചുവിടൽ: മലയാളികളടക്കം നാല്പതു പേർക്ക് നോട്ടീസ്; ആശങ്കയോടെ പ്രവാസികൾ
ദോഹ: ഖത്തർ കെമിക്കൽസിൽ നാല്പതോളം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. മലയാളികളടക്കമുള്ള ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള ജീവനക്കാർ. ഈ മാസം നേരത്തെ തന്നെ കുറച്ചു പേരെ കമ്പനിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. വീണ്ടും നാല്പതോളം പേർക്ക് ഒരുമിച്ച് പിരിച്ചുവിടൽ നോട്ടീസ് നൽകിയത് ഇവിടെയുള്ള ജീവനക്കാരെ ആശങ്കയിലാഴ്‌ത്തി. ഖത്തർ പെട്രോളിയത്തിന്റെ ഓഹരി പങ്കാളിത്തമുള്ള കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനോടകം എച്ച് ആർ, അഡ്‌മിനിസ്‌ട്രേഷൻ, പ്രൊജക്ട്, മെഡിക്കൽ വിഭാഗങ്ങളിൽ പിരിച്ചുവിടൽ നടന്നിട്ടുണ്ട്. ക്യുകെമിന്റെ മാതൃകമ്പനിയായ ഖത്തർ പെട്രോളിയത്തിലാണ് ആദ്യം പിരിച്ച് വിടൽ തുടങ്ങിയത്. പിന്നീട് ഇവരുടെ തന്നെ പങ്കാളിത്തത്തിലുള്ള ക്വാപ്കോ റാസ് ഗ്യാസ്, ഖത്തർ ഗ്യാസ്, ഖത്തർ സ്റ്റീൽ, ഖത്തർ വിനൈൽ, കാഫ്കോ തുടങ്ങിയ കമ്പനികളും പിരിച്ച് വിടൽ നടത്തി. കമ്പനികൾ ചെലവ് ചുരുക്കലും ആവിഷ്
ദോഹ: ഖത്തർ കെമിക്കൽസിൽ നാല്പതോളം ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. മലയാളികളടക്കമുള്ള ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള ജീവനക്കാർ. ഈ മാസം നേരത്തെ തന്നെ കുറച്ചു പേരെ കമ്പനിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
വീണ്ടും നാല്പതോളം പേർക്ക് ഒരുമിച്ച് പിരിച്ചുവിടൽ നോട്ടീസ് നൽകിയത് ഇവിടെയുള്ള ജീവനക്കാരെ ആശങ്കയിലാഴ്‌ത്തി. ഖത്തർ പെട്രോളിയത്തിന്റെ ഓഹരി പങ്കാളിത്തമുള്ള കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനോടകം എച്ച് ആർ, അഡ്‌മിനിസ്‌ട്രേഷൻ, പ്രൊജക്ട്, മെഡിക്കൽ വിഭാഗങ്ങളിൽ പിരിച്ചുവിടൽ നടന്നിട്ടുണ്ട്.
ക്യുകെമിന്റെ മാതൃകമ്പനിയായ ഖത്തർ പെട്രോളിയത്തിലാണ് ആദ്യം പിരിച്ച് വിടൽ തുടങ്ങിയത്. പിന്നീട് ഇവരുടെ തന്നെ പങ്കാളിത്തത്തിലുള്ള ക്വാപ്കോ റാസ് ഗ്യാസ്, ഖത്തർ ഗ്യാസ്, ഖത്തർ സ്റ്റീൽ, ഖത്തർ വിനൈൽ, കാഫ്കോ തുടങ്ങിയ കമ്പനികളും പിരിച്ച് വിടൽ നടത്തി. കമ്പനികൾ ചെലവ് ചുരുക്കലും ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. ഇവരുടെ ഉപകരാറുകൾ ഏറ്റെടുത്ത് നടത്തിയിരുന്ന ഒട്ടേറെ ചെറു കമ്പനികളും പ്രതിസന്ധിയിലായിരിക്കുകയാണ്.