റാമത് ഖിയ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തുടക്കം.ആദ്യ മത്സരത്തിൽ 21stസെഞ്ച്വറി കെയർ ആൻഡ് ക്യുർ മാക് ഖത്തർ ഒന്നിനെതിരെ നാല് ഗോളുകൾക് നവാഗതരായ നസീം അൽ റബീഹിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ശക്തമായ മുന്നേറ്റങ്ങൾ നടത്തി കാണികളിൽ ആവേശം വിതറിയ നസീം അൽ റബീഹ് പതിനേഴാം മിനിറ്റിൽ ഫൈസൽ നേടിയ ഗോളിലൂടെ1 -0 ന് മുന്നിലെത്തി. എന്നാൽ ആദ്യ ഗോൾ വഴങ്ങിയതിലൂടെ ശക്തമായ മുന്നേറ്റങ്ങളുമായി ഉണർന്ന് കളിച്ച മാക് ഖത്തർ താരങ്ങൾ ഇരുപതാം മിനിറ്റിൽഫൈസലിലൂടെ നസീം അൽ റബീഹിന്റെ ഗോൾ വല ചലിപ്പിച്ചു.

മുപ്പത്തിയൊമ്പതാം മിനിറ്റിൽലഭിച്ച പെനാൽറ്റിയിലൂടെ മാക് ഖത്തർ 2 -1 ന് മുന്നിലെത്തി. തൊട്ടടുത്തമിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും ഫൈസൽ തൊടുത്ത ഷൂട്ട് ലക്‌സയം കണ്ടതോടെആർത്തുവിളിച്ച കാണികൾക്ക് മുൻപിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഹാട്രിക്ക് പിറന്നു.

3 -1 എന്ന നിലയിൽ പ്രതിരോധത്തിലായി നസീം അൽ റബീഹ് താരങ്ങൾ ചെറിയ മുന്നേറ്റങ്ങളുടെ കളം നിറഞ്ഞു കളിച്ചെങ്കിലും ഗോൾ വല ചലിപ്പിക്കാനായില്ല.രണ്ടാം പകുതിയിൽ മാക് ഖത്തറിന്റെ മുന്നേറ്റങ്ങളെ ചെറുത് നിൽക്കാൻ പാടുപെട്ടനസീം അൽ റബീഹ് താരങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി അന്പത്തിയൊന്നാം മിനിറ്റിൽഫെബിൻ നേടിയ ഗോളിലൂടെ 21st സെഞ്ച്വറി കെയർ ആൻഡ് ക്യൂർ മാക് ഖത്തർ വിജയം
സുനിശ്ചിതമാക്കി തുടർന്നും ആവേശം തോരാതെ കളിച്ച നസീം അൽറബീഹിന് അവസാന വിസിൽമുഴങ്ങുംവരെയും ഗോൾ നേടാനായില്ല .

എന്നാൽ സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടി ടൈം എഫ് സിയും റുസിയാ അഡാസ്ട്ര എഫ്‌സിയുമായി നടന്ന രണ്ടാം മത്സരത്തിൽ തീർത്തും വ്യത്യസ്തമായകാഴ്ചതന്നെയായിരുന്നു കാണികൾക്കു ഇരു ടീമുകളും നൽകിയത് . തുടക്കം മുതൽ ശക്തമായമുന്നേറ്റങ്ങളിലൂടെ ഇരു ടീമുകൾ ഗാലറിയെ ഇളക്കി മറിച്ചു. എന്നാൽ 15 ആംമിനിറ്റിൽ മധ്യനിരയിലൂടെ മുന്നേറിയ ടി ജെ സ് വി താരത്തെ ഫൗൾ ചെയ്തതിലൂടെലഭിച്ച പെനാൽറ്റി കിക്ക് സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടി ടൈം എഫ് സിക്യാപ്റ്റിൻ മൗസൂഫ് ലക്ഷ്യത്തിലെത്തിച്ചതോടെ 1 -0 ന് സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ
എസ് വി മുന്നിലെത്തി 29 ആം മിനിറ്റിൽ മൗസോഫ് തന്നെ തൊടുത്ത ലോങ്ങ് ഷോട്ട്‌ലക്ഷ്യം കണ്ടതോടെ 2 -0 എന്ന നിലയിൽ എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ആധിപത്യം നേടി.തുടർന്ന് ഇരുടീമുകളും നടത്തിയ പല മുന്നേറ്റങ്ങളും വിഭലമാവുകയും ചിലമുന്നേറ്റങ്ങൾ തടയാൻ ഇരുടീമുകളും ചെയ്ത ഫൗളുകൾ റഫറി ചുവപ്പ് കാർഡ്ഉയർത്തുന്നതിൽ പര്യവസാനിച്ചു.

38 ആം മിനിറ്റിൽ സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ്വി ടി ടൈം എഫ് സിൽ നിന്നും ഷാജീറിനും ജാഫറിനും റുസിയാ അഡാസ്ട്ര എഫ്‌സിയിൽനിന്ന് ജിംഷാദിനും കളിക്കളത്തിനു പുറത്തേക്ക് പോകേണ്ടി വന്നു. തുടർന്ന്‌റുസിയാ അഡാസ്ട്ര എഫ് സി ശക്തമായ മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലുംപരിശ്രമങ്ങൾ വിജയം കണ്ടില്ലേ ഫൈസൽ തൊടുത്ത ഷോട്ട് ഗോളിയുടെ ക്രോസ്സ്ബറിന്‌സമീപം കൈകൊണ്ട് തടഞ്ഞതിന് സിറ്റി എക്‌സ്‌ചേഞ്ച് താരമായ അഗിന് ലാലുവിന് കൂടികളികളം വിടേണ്ടി വന്നു .ഫൗളിന് ലഭിച്ച പെനാൽട്ടി ഫൈസൽ ലക്ഷ്യത്തിൽ എത്തിച്ചത്റുസിയാ അഡാസ്ട്രക്ക് നേരിയ ആശ്വാസം നൽകിയെങ്കിലും 2 -1 ന് പരാജയംസമ്മതിക്കേണ്ടി വന്നു .