- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സിറ്റി എക്സ്ചേഞ്ച് - റിയ ഐ എം ഇ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ലീഗ് 23 മുതൽ ദോഹ സ്റ്റേഡിയത്തിൽ
ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോർട്സ്, സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന ഖിയ അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷൻ മാർച്ച് 23 മുതൽ ദോഹ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണെന്ന് സങ്കാടകർ അറിയിച്ചു. ആറാമത് ഖിയ ചാമ്പ്യൻസ് ലീഗ്-അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റിന്റെ വിശദാംശങ്ങൾ ടൈറ്റിൽ സ്‌പോൺസർമാരായ സിറ്റി എക്‌സ്‌ചേഞ്ചും റിയ - ഐഎംഇന്റെയും ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെയും സാന്ദിദ്യത്തിൽ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പ്രവാസി ഇന്ത്യക്കാർക്കിടയിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഏക ടൂർണമെന്റ് ആയ ഖിയ ചാമ്പ്യൻസ് ലീഗിൽ ഈ വര്ഷം മുതൽ 12 പ്രഘൽഭ ടീമുകളായിരിക്കും പങ്കെടുക്കുക. പ്രവാസി ഇന്ത്യക്കാർക്കായി നടക്കുന്ന വിവിധ ടൂർണമെന്റുകളിൽ മികച്ച നിലവാരം പുലർത്തുന്ന ടീമുകൾ
ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോർട്സ്, സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന ഖിയ അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷൻ മാർച്ച് 23 മുതൽ ദോഹ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണെന്ന് സങ്കാടകർ അറിയിച്ചു.
ആറാമത് ഖിയ ചാമ്പ്യൻസ് ലീഗ്-അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റിന്റെ വിശദാംശങ്ങൾ ടൈറ്റിൽ സ്‌പോൺസർമാരായ സിറ്റി എക്‌സ്‌ചേഞ്ചും റിയ - ഐഎംഇന്റെയും ഖത്തർ ഫുട്‌ബോൾ അസോസിയേഷന്റെയും സാന്ദിദ്യത്തിൽ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പ്രവാസി ഇന്ത്യക്കാർക്കിടയിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഏക ടൂർണമെന്റ് ആയ ഖിയ ചാമ്പ്യൻസ് ലീഗിൽ ഈ വര്ഷം മുതൽ 12 പ്രഘൽഭ ടീമുകളായിരിക്കും പങ്കെടുക്കുക. പ്രവാസി ഇന്ത്യക്കാർക്കായി നടക്കുന്ന വിവിധ ടൂർണമെന്റുകളിൽ മികച്ച നിലവാരം പുലർത്തുന്ന ടീമുകൾ ആണ് ഖിയ ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുന്നത്.
21 സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ എഫ്. എസ്. സി നസീം അൽ റബീയും തമ്മിലുള്ള മത്സരത്തോടെയാണ് മാർച്ച് 23 ന് ടൂർണമെന്റ് ആരംഭിക്കുന്നത്. ഫൈനൽ മൽസരം മെയ് പതിനൊന്നിന് നടക്കും. മെയ് 18 നു നടക്കുന്ന അമീർ കപ്പ് ഫൈനലിന്റെ പ്രചാരണം കൂടി ഖിയ ഫൈനൽ ദിനത്തിലെ ലക്ഷ്യമായിരിക്കും. അമീർ സ്വർണ കപ്പ് ഖിയ ഫൈനൽ വേദിയിൽ പ്രദർശിപ്പിക്കും.
ഖത്തറിലെ ഫുട്‌ബോളിനെ പ്രമോട്ട് ചെയ്യാനുള്ള ഖിയയുടെ നിരന്തര പരിശ്രമങ്ങൾ അംഗീകരിച്ചുകൊണ്ട്, മീഡിയ, കമ്മ്യൂണിക്കേഷൻസ്, വിഭാഗത്തിൽ നിന്നുള്ള , അബ്ദുൾ റഹ്മാൻ അബ്ദുൽ ജബ്ബാർ ഇങ്ങനെ അഭിപ്രായപ്പെട്ടു: ' വാർഷത്തിൽ ഒരിക്കൽ നടത്തുന്ന ഒരു ടൂർണമെന്റിൽ ഒതുങ്ങി നിൽക്കാതെ ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ മുഴുനീളെ സഹകരിക്കുന്ന ഖിയ അഭിനന്ദനം അർഹിക്കുന്ന മാതൃകാപരമായ ഒരു കൂട്ടായ്മയാണ്.