വ്യാഴാഴ്ച ദോഹ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ യാസ് തൃശൂർ ഫ് സി,മുംബൈ ഫ് സിയെ ആണ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്തത്. മത്സരത്തിലുടനീളംവ്യക്തമായ മേടവിത്വം പുലർത്തിയ യാസിനു വേണ്ടി ബിബിൻ,ഫൈസൽ,അനൂപ്, സണ്ണി,എൽദോസ് എന്നിവരാണ് ഗോൾ നേടിയത്.

കളിയുടെ ആദ്യാവസാനം ശക്തമായ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച രണ്ടാംമത്സരത്തി ൽ സി ടി സി എമാദിയും സൗത്ത് ഇന്ത്യൻ ഫ് സി യും ഓരോ ഗോൾ വീതം നേടിസമനിലയിൽ പിരിഞ്ഞു. കളിയുടെ ആദ്യ പകുതിയിൽ ഗ്രിഗറി ഫ്രാങ്കോ നേടിയ ഗോളിലൂടെസൗത്ത് ഇന്ത്യൻ ഫ് സി യാണ് ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ ഇമാദിക്കുവേണ്ടി ഹമീം നേടിയ ഗോളിലൂടെ എമാദി സമനില പിടിച്ചു .വിജയ ഗോളിനായുള്ള ഇരുടീമുകളുടെയും ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല.

ടൂർണമെന്റിലെ മികച്ച മത്സരങ്ങളിൽ ഒന്നായി മാറിയ മൂന്നാം മത്സരത്തിൽ യുണൈറ്റഡ്‌കേരള ഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് തമിഴ്‌നാട് നാട് ഫ് സി യെ പരാജയപ്പെടുത്തിആദ്യ ജയം സ്വന്തമാക്കി. കളിയുടെ ഒൻപതാം മിനിറ്റുൾ തമിഴ്‌നാട് വല ചലിപ്പിച്ചആസാദ് ആണ് യുണൈറ്റഡ് ന്റെ വിജയ ശില്പി ആയത്. രണ്ടാം പകുതിയിൽ നിരന്തരംആക്രമണങ്ങൾ അഴിച്ചു വിട്ട തമിഴ്‌നാട് ഫ് സി യുടെ അര ഡസനോളം അവസരങ്ങൾ നേരിയവത്യാസത്തിൽ  ആണ് ലക്ഷ്യം കാണാതെ പോയത്.റ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ആറാമത് ഖിയ ചാമ്പിയൻസ് ലീഗ് ഫുട്‌ബോലിന്റെതുടർന്നുള്ള മത്സരങ്ങൾ എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദോഹ സ്റ്റേഡിയത്തിൽനടക്കും. കേരളത്തിൽ നിന്നും നിരവധി പ്രമുഖ താരങ്ങലാണ് ഇതിനോടകം വിവിധടീമുകൾക് ബൂട്ടണിയാൻ ദോഹയിൽ എത്തിയത്.