ദോഹ:- പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ വാർഷിക ആഘോഷമായ ഖിയ ചാമ്പ്യൻസ് ലീഗിന്ഉജ്ജ്വല പരിസമാപ്തി. അൽ അറബി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി നടന്ന സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ സിറ്റി എക്‌സ്‌ചേഞ്ച് ഏക പക്ഷീയമായമൂന്ന് ഗോളുകൾക്ക് ടീം എം ബി എമ്മിനെ തകർത്തു. ടൂര്ണമെന്റിലുടനീളം കാഴ്ചവെച്ചപോരാട്ടവീര്യം നിലനിർത്തിയ സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്‌സിക്ക്മത്സരം താരതമ്യേന എളുപ്പമായിരുന്നു.

കളിയുടെ തുടക്കം മുതലേ ആക്രമിച്ചു കളിച്ചസിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്‌സി ഗസ്‌റ് താരം ബിജേഷ് ബാലന്റെഅത്യുഗ്രൻ പ്രകടനത്തിന്റെ മികവിൽ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തി.മധ്യനിരയിൽ കളിച്ച കേരളാ സ്റ്റേറ്റ് താരം എം ബി എമ്മിന്റെ കേളികേട്ടപ്രധിരോധനിരയെ ഒന്നടങ്കം കബളിപ്പിച്ചു വാരകൾക്കപ്പുറത്ത് നിന്നും തൊടുത്തുവിട്ടഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിൽ പതിക്കുമ്പോൾ ഗോളി റാഷിദ് നിസ്സഹായനായി.

തുടർന്നും ആക്രമണം കടുപ്പിച്ച സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്‌സി,എം ബി എമ്മിനെ തിരിച്ചു വരാൻ അനുവദിച്ചില്ല. രണ്ടാമത്തെ പകുതിയിൽ നാസറിലൂടെവീണ്ടും വല ചലിപ്പിച്ചപ്പോൾ സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌സി ആരാധകർ ആഹ്ലാദനൃത്തമാടി.കേരളാ സ്റ്റേറ്റ് താരം സീസന്റെ ചില മുന്നേറ്റങ്ങൾ ടീം എം ബി എമ്മിനെ ഒരുതിരിച്ചു വരവ് പ്രതീക്ഷിച്ചു എങ്കിലും 71ആം മിനുട്ടിൽ, ടൂർണമെന്റിലെ ടോപ്‌സ്‌കോറർ ആയ മൗസൂഫിലൂടെ എം ബി എമ്മിനെ വീണ്ടും ഞെട്ടിച്ചു സിറ്റി എക്‌സ്‌ചേഞ്ച്‌വിജയമുറപ്പിച്ചു.

ടൂർണമെന്റിലെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി ഖിയ 11 പ്രഖ്യാപിച്ചു. ഗോൾ കീപ്പർ:ജിത്തു (യാസ് ഖത്തർ) , പ്രതിരോധനിര: മുഫീർ അലി (കെയർ ആൻഡ് ക്യൂയർ ) ജാഫർ (സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി), അനന്തു (ടീം എം ബി എം ), പ്രശാന്ത് (യാസ്ഖത്തർ) മധ്യ നിര: ജിജോ (സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി), റാഷിദ് (ടീം എം ബിഎം), മാഹിൻ (മാപ് ഖത്തർ), ഫൈസൽ റഹ്മാൻ (യാസ് ഖത്തർ), മുന്നേറ്റ നിര: മൗസൂഫ് (
സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി), ഫൈസൽ (റൂസിയ അഡാസ്ട്ര) ടൂര്ണമെന്റിലുടനീളംഎല്ലാ ടീമുകളെയും താളമേളങ്ങളുമായി ആവേശം കൊള്ളിച്ച മഞ്ഞപ്പട ഖത്തർനും സാമൂഹ്യമാധ്യമങ്ങളിലൂടെ ടൂര്ണമെന്റിലുടനീളം കളികളെ വിലയിരുത്തിയ സൈനുകമ്പല്ലൂരിനും
പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി സിറ്റി
എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്‌സിയുടെ ബിജേഷ് ബാലനെ തിരഞ്ഞെടുത്തു.

ഖിയ പ്രസിഡന്റ് ഇ. പി അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി സഫീർ, ഐ സി സി പ്രസിഡന്റ്മിലൻ അരുൺ, വൈസ് പ്രസിഡന്റ് മണികണ്ഠൻ, ജെന്നി ആന്റണി, ഷെജി, ഹൈദർ, ADVCTജാഫർഖാൻ, അസീസ് വള്ളിയിൽ, അസ്ലം, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.വിജയികൾക്ക് ഖിയ ചാമ്പ്യൻസ് ലീഗ് ട്രോഫി, ടൈറ്റിൽ സ്‌പോൺസർ ഷറഫ് പി ഹമീദിൽ
നിന്നും ടീം ക്യാപ്റ്റൻ ബിജോ ഏറ്റുവാങ്ങി. മുഹമ്മദ് ഹെൽമി, റഫീഖ്, അർമാൻഎന്നിവർ ചടങ്ങു നിയന്ത്രിച്ചു. വിജയികൾക്കു വൺ എഫ് എം 89.6 റേഡിയോ സ്‌പോൺസർചെയ്ത 20000 (ഇരുപതിനായിരം) റിയാൽ സമ്മാനത്തുക ഗ്രൂപ്പ് എം ഡി നവീദ് അബ്ദുല്ലവിതരണം ചെയ്തു.

ഫുട്ബാളിന് പുറമെ നരേഷ് അയ്യർ, യുംന അജിൻ,സിദ്ധാർഥ്, ശരണ്യ ശ്രീനിവാസ്എന്നിവരുടെ ഫ്യൂഷനും ഗാനങ്ങളും കാണികളെ ആവേശം കൊള്ളിക്കുകയുണ്ടായി.ഖിയ ചാമ്പ്യൻസ് ലീഗ് ക്ലോസിങ് സെറിമണിയോടനുബന്ധിച്ചു നടത്തിയ സംഗീത വിരുന്നുകാണികൾക്ക് ആവേശമായി. സംഗീതവും, പാട്ടും, ഫുട്‌ബോളും സമന്വയിപ്പിച്ചുഅപൂർവങ്ങളിൽ അപൂർവമായ രാത്രി. ആയിരക്കണക്കിന് കുടുംബങ്ങളും ബാച്ചലേഴ്‌സുംനിറഞ്ഞൊഴുകിയ അൽ അറബി സ്റ്റേഡിയത്തെയാണ് നമുക്ക് ദർശിക്കാനായത്. നരേഷ് അയ്യർ,യുംന അജിൻ,സിദ്ധാർഥ്, ശരണ്യ ശ്രീനിവാസ് എന്നിവരുടെ സംഗീത വിരുന്ന് വേറിട്ടഅനുഭവമായി. വൈകിട്ട് 6 .30 നു തുടങ്ങിയ വിരുന്നു 9 മണിക്കാണ് അവസാനിച്ചത്.