ദോഹ:- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യ ഫുട്‌ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാടി ജയിച്ച നാല് പരസ്പരം പൊരുതുന്ന ഖിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകൾ ഇന്ന് (വെള്ളി) 6: 30 നു ദോഹാസ്റ്റേഡിയത്തിൽ. നിരവധി അതിഥി താരങ്ങൾ കൊണ്ട് സമ്പന്നമായ ടീമുകളാണ് സെമിയിൽപ്രവേശിച്ചിരിക്കുന്നത് എന്നതിനാൽ മത്സരം കടുക്കുമെന്നതിൽ സംശയമില്ല.

ആദ്യ സെമിയിൽ, നിരവധി യൂണിവേഴ്‌സിറ്റി, താരങ്ങൾ അണിനിരന്നിരുന്ന റൂസിയ അഡസ്ട്രപാലക്കാടിനെ തകർത്ത് സെമിയിൽ പ്രവേശിച്ച, കേരള സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി, ഐലീഗ് താരങ്ങൾ അണിനിരക്കുന്ന ടീം എംബിഎം ഒരു ഭാഗത്ത് ബൂട്ടണിയുമ്പോൾമറുഭാഗത്ത്, ടൂർണമെന്റിലെ കരുത്തരിൽ ഒന്നായിരുന്ന 21st സെഞ്ച്വറി കെയർ ആൻഡ്ക്യൂയർ നെ അട്ടിമറിച്ച് സെമിയിൽ പ്രവേശിച്ച പരിചയ സമ്പന്നരായ യുണൈറ്റഡ് കേരളഅണിനിരക്കുന്നു.

രണ്ടാമത്തെ സെമി ഫൈനലിൽ നാടകീയവും ആവേശകരവുമായ ക്വാർട്ടർ ഫൈനലിൽ ശക്തരായ മാപ്‌ട്രേഡിങ്ങ് എഫ്സിയെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളിന് പരാജയപ്പെടുത്തിയ,ഖത്തറിലെ ഏറ്റവും ശക്തരായ ഇന്ത്യൻ ടീം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിറ്റിഎക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്സിഫൈനൽ പ്രതീക്ഷയുമായി ഇറങ്ങുമ്പോൾ, ഈ ടൂർണമെന്റിലെ കറുത്ത കുതിരകളായ യാസ് ഖത്തർജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാതെ നിരവധി പ്രഗത്ഭ താരങ്ങളെ അണിനിരത്തി
പൊരുതാനിറങ്ങുന്നു.

പ്രാഥമിക, ക്വാർട്ടർ മത്സരങ്ങളിൽ നിന്നും ഭിന്നമായിമത്സരങ്ങൾ 90 മിനുട്ടുള്ളതിനാൽ കളിമികവിനൊപ്പം കായികക്ഷമതക്കും തുല്യപ്രാധാന്യമുള്ളതായിരിക്കും സെമി ഫൈനൽ മത്സരങ്ങൾ. വിജയ പരാജയങ്ങൾ പ്രവചനാതീതമായമത്സരങ്ങൾ കാണാൻ കുടുംബങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയതായി സംഘാടകർഅറിയിക്കുന്നു. കാണികളിൽ നിന്നും തിരഞ്ഞെടുക്കന്നവർക്ക് വിവിധ സമ്മാനങ്ങളുംഒരുക്കിയിരിക്കുന്നു.