ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ,ഖത്തർ ഫുട്ബാൾഅസോസിയേഷന്റെ സഹകരണത്തോടെ നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് 2018 ഓർഗനൈസിങ് കമ്മറ്റി രൂപീകരിച്ചു.

ഇപി അബ്ദുറഹ്മാൻ (ചെയർമാൻ) സഫീർ (ജനറൽ കൺവീനർ) ജെന്നിആന്റണി (കൺവീനർ- ബി ഡി) ഷെജി വലിയകത്ത് (കൺവീനർ- ഫിനാൻസ്) എന്നിവർക്ക് പുറമെവിവിധ വകുപ്പ് കൺവീനർമാരായി അർമാൻ, ഹംസ,നിഹാദ്, സിപ്പി, ഹൈദർ ചുങ്കത്തറ,ഷഹീൻഎംപി, അഡ്വ. ജാഫർഖാൻ,എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുൽ അസീസ് വി, സഈദ് നസീർ,ബഷീർ ടികെ, കെസി അബ്ദുറഹ്മാൻ,എന്നിവരാണ് വൈസ് ചെയർമാന്മാർ. റിയാസ്, റഫീഖ്.സി, മർസൂഖ്, ഷബീർ,അർജുൻ, സഫ്വാൻ, ഹെൽമി,മുഹ്‌സിൻ,രഞ്ജിത് എന്നിവർ വിവിധ വകുപ്പ്തലവന്മാരാണ്. യാസിർ കെ.സി,സത്താർ, ഷഫീഖ് അലി, സാദിഖ് സി പി,ഷൗക്കത്ത്, അസ്ലം,ശരീഫ് (ഫാസിലിറ്റീസ്), ഷംലാൻ, കബീർ സിടി,ബസാം, ഫസൽ, ഹാഷിം (മീഡിയ),ഷഹബാസ്,റമീസ്, ജുനൈസ്, അക്‌സർ,സാലി, ഇബ്രാഹിംകുട്ടി, രാജീവ്, അബ്ബാസ് (ഗെയിംമാനേജ്‌മെന്റ്) എന്നിവർ അംഗങ്ങളുമാണ്.

പ്രവാസി ഇന്ത്യക്കാർക്കിടയിൽ അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏകടൂർണമെന്റ് ആയ ഖിയ ചാമ്പ്യൻസ് ലീഗ് , മാർച്ച് 8 മുതൽ മെയ് 4 വരെയാണ്‌നടക്കുന്നത്. ഈ വര്ഷം മുതൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സങ്കടനകളെയുംക്ലബ്ബുകളെയും പ്രതിനിധീകരിച്ച് 12 പ്രഘൽഭ ടീമുകളായിരിക്കും പങ്കെടുക്കുക.പ്രവാസി ഇന്ത്യക്കാർക്കായി നടക്കുന്ന വിവിധ ടൂർണമെന്റുകളിൽ ഉന്നത നിലവാരംപുലർത്തിയ ടീമുകൾ ആണ് ഖിയ ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുന്നത്.ലീഗടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ മൊത്തം 36 മത്സരങ്ങളാണ് ഉണ്ടാവുക.

കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ഗോവ, ചെന്നൈ,പശ്ചിമ ബംഗാൾ, മഹാരാഷ്ട്രഎന്നീ ടീമുകളും നാലാമത ഖിയ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവുമെന്ന്പ്രതീക്ഷിക്കുന്നു. മാർച്ച് 09 നു നടക്കുന്ന ഉത്ഘാടന പരിപാടിയിൽ ഇന്ത്യയിൽനിന്നും ഖത്തറിൽ നിന്നും പ്രമുഖർ പങ്കെടുക്കുന്നു..