- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖിഫ് കേരളാ ഫുട്‌ബോൾ ടൂർണമെന്റിന് നാളെ തുടക്കം
ദോഹ: ഖത്തർ ഇന്ത്യ ഫുട്‌ബോൾ ഫോറത്തിന്റെ (ഖിഫ്) നേതൃത്വത്തിൽ നടക്കുന്ന കേരള ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 19 ടീമുകളാണു മൽസരിക്കുക. കേരള ടീമുകൾ പങ്കെടുക്കുന്ന മൽസരം ഏറെ ആവേശത്തോടെയാണ് പ്രവാസികൾ കാണുന്നത്. നാട്ടിലെ മൽസരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർപ്പുവിളികളും
ദോഹ: ഖത്തർ ഇന്ത്യ ഫുട്‌ബോൾ ഫോറത്തിന്റെ (ഖിഫ്) നേതൃത്വത്തിൽ നടക്കുന്ന കേരള ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 19 ടീമുകളാണു മൽസരിക്കുക. കേരള ടീമുകൾ പങ്കെടുക്കുന്ന മൽസരം ഏറെ ആവേശത്തോടെയാണ് പ്രവാസികൾ കാണുന്നത്. നാട്ടിലെ മൽസരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർപ്പുവിളികളും ആവേശവുമായി ഏറ മലയാളിക്കൂട്ടമാണു കളി കാണാൻ എത്താറുള്ളത്.
2007ൽ ആരംഭിച്ച ടൂർണമെന്റിൽ ഇതാദ്യമായാണ് 19 ടീമുകൾ മൽസരിക്കുന്നതെന്നു ഖിഫ് പ്രസിഡന്റ് ഷംസുദീൻ ഒളകര, ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൻ, സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ: ഷറഫ് പി. ഹമീദ് എന്നിവർ അറിയിച്ചു. ആദ്യ റൗണ്ട് മൽസരങ്ങൾ ദോഹ സ്പോർട്സ് സ്‌റ്റേഡിയത്തിലും രണ്ടാം റൗണ്ട് മുതൽ ഫൈനൽ വരെ അൽ അറബി സ്‌റ്റേഡിയത്തിലുമാണു നടക്കുക.
വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരമാണു കളി നടക്കുന്നത്. 24ന് വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന സമ്മേളനം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഖത്തർ കായിക മന്ത്രാലയം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നവംബർ 28, 29 തീയതികളിലാണു സെമിഫൈനൽ. ഡിസംബർ അഞ്ചിനാണു ഫൈനൽ മൽസരം. ആദ്യ റൗണ്ടിൽ നാലു ഗ്രൂപ്പുകളിലായി 11 ടീമുകൾ മൽസരിക്കും. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീമിനാണ് രണ്ടാം റൗണ്ടിലേക്കു പ്രവേശനം.
കഴിഞ്ഞ ടൂർണമെന്റിലെ ക്വാർട്ടറിൽ കളിച്ച രണ്ടു ടീമുകൾക്കൊപ്പമാണ് ഇവർ രണ്ടാം റൗണ്ടിൽ കളിക്കുക. കഴിഞ്ഞ വർഷം മലപ്പുറം മംവാഖിനെ പരാജയപ്പെടുത്തി കെഎംസിസി മലപ്പുറമാണ് ട്രോഫി നേടിയത്. ഏഴു വർഷം മുമ്പ് എംഇഎസ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മൽസരം അൽ അറബി സ്‌റ്റേഡിയത്തിൽ കളിക്കാൻ തക്ക വിധത്തിൽ വളർന്നത് പ്രവാസികളുടെ ഫുട്‌ബോൾ ആവേശം ഖത്തർ അധികൃതർ മനസ്സിലാക്കിയതു കൊണ്ടാണെന്നു ഭാരവാഹികൾ പറഞ്ഞു.
എഡ്‌സോ (എറണാകുളം), കെഎംസിസി (കണ്ണൂർ), ഖത്തർ യൂത്ത് കൾച്ചറൽ സെന്റർ, കെഎംസിസി (കാസർകോട്), കെപിഎക്യു, ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം, മാക് ഖത്തർ, കെഎംസിസി (കോഴിക്കോട്), എഫ്‌സി, സംസ്‌കൃതി, മംവാഖ്, കെഎംസിസി (മലപ്പുറം), നിള പാലക്കാട്, സ്‌കിയ തിരുവനന്തപുരം, ജില്ലാ സൗഹൃദവേദി, യൂത്ത് ക്ലബ്, ഇൻകാസ്, നാദം, കെഎംസിസി (തൃശൂർ)എന്നീ ടീമുകളാണ് മത്സരിക്കുന്നത്.