- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഐ ടി ജീവനക്കാർക്കായുള്ള ചലച്ചിത്ര മേളയായ ക്വിസ ഫിലിം ഫെസ്റ്റിവലിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചലച്ചിത്രപ്രേമികളെ ടെക്നോപാർക്കിലേക്ക് എത്തിച്ചുകൊണ്ടിരുന്ന 'ക്വിസ' ചലച്ചിത്രമേള ഇക്കുറി സംസ്ഥാനവ്യാപകമായിട്ടുള്ള ഐടി ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു. അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ഈ ഹ്രസ്വ ചിത്ര മേള ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയാണ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ ഇത് ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു എങ്കിൽ ഇത്തവണ കേരളത്തിലെ ഏതാണ്ട് അറുന്നൂറോളം ഐടി സ്ഥാപനങ്ങളിൽ നിന്നുമുള്ള ജീവനക്കാർക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാനുള്ള വേദിയായി മാറുകയാണ്. മറ്റു ഹ്രസ്വചിത്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ, അന്തർദേശീയ നിലവാരമുള്ള സൃഷ്ടികൾ 'ക്വിസ' ചലച്ചിത്ര മേളയിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ ഉദയം കൊണ്ടിരുന്നു എന്നത് ടെക്കികൾക്കായി നടത്തപ്പെടുന്ന ഈ മേളയുടെ പ്രാധാന്യത്തെയും നിലവാരത്തെയും വിളിച്ചോതുന്നു. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ സംസ്ഥാന പുരസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചലച്ചിത്രപ്രേമികളെ ടെക്നോപാർക്കിലേക്ക് എത്തിച്ചുകൊണ്ടിരുന്ന 'ക്വിസ' ചലച്ചിത്രമേള ഇക്കുറി സംസ്ഥാനവ്യാപകമായിട്ടുള്ള ഐടി ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു. അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ഈ ഹ്രസ്വ ചിത്ര മേള ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയാണ് സംഘടിപ്പിക്കുന്നത്.
മുൻ വർഷങ്ങളിൽ ഇത് ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു എങ്കിൽ ഇത്തവണ കേരളത്തിലെ ഏതാണ്ട് അറുന്നൂറോളം ഐടി സ്ഥാപനങ്ങളിൽ നിന്നുമുള്ള ജീവനക്കാർക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാനുള്ള വേദിയായി മാറുകയാണ്. മറ്റു ഹ്രസ്വചിത്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ, അന്തർദേശീയ നിലവാരമുള്ള സൃഷ്ടികൾ 'ക്വിസ' ചലച്ചിത്ര മേളയിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ ഉദയം കൊണ്ടിരുന്നു എന്നത് ടെക്കികൾക്കായി നടത്തപ്പെടുന്ന ഈ മേളയുടെ പ്രാധാന്യത്തെയും നിലവാരത്തെയും വിളിച്ചോതുന്നു.
പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ സനൽകുമാർ ശശിധരൻ, ശ്രീബാല കെ. മേനോൻ എന്നിവരും അംഗങ്ങളാണ്. ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി നവംബർ 25 ആണ്. ഡിസംബർ മൂന്നിന് ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിങ് ഉണ്ടായിരിക്കുന്നതാണ്.
ടെക്കികൾ സംവിധാനം ചെയ്ത 97 ലഘു ചിത്രങ്ങളാണ് ഇത് വരെ ക്വിസ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഷാജി എൻ കരുൺ (2012) , വിനീത് ശ്രീനിവാസൻ (2013), അടൂർ ഗോപാലകൃഷ്ണൻ(2014) , ശ്യാമപ്രസാദ് (2015) എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ ക്വിസ ചലച്ചിത്ര മേളയുടെ അവാർഡുകൾ വിതരണം ചെയ്തത് .
ചിത്രത്തിന്റെ സംവിധായകനായും തിരക്കഥാകൃത്തും കേരളത്തിലെ ഐ ടി സ്ഥാപനത്തിലെ ഐ ടി ജീവനക്കാരായിരിക്കണം എന്നത് പ്രധാന നിബന്ധനയാണ്. ചിത്രങ്ങളുടെ സമയ ദൈർഘ്യം 2 മിനുറ്റിനും 45 മിനുറ്റിനും ഇടയിലായിരിക്കണം. കഴിഞ്ഞ ക്വിസ മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഇത്തവണ പരിഗണിക്കില്ല.
ജനറൽ കൺവീനർ - ശ്യാഗിൻ കുമാർ (8301056068) ; ഫെസ്റ്റിവൽ ഡയറക്ടർ - വിനു പി വി ( 9495025021)
വിശദ വിവരങ്ങൾക്കും നിയമാവലിക്കും :
Website : http://qisa.prathidhwani.org/
Facebook : www.facebook.com/technoparkprathidhwani
Email ID : technopark.prathidhwani@gmail.com