- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ചൈൽഡ് വാക്‌സിനേഷൻ സംബന്ധിച്ച് ക്യൂൻസ് ലാൻഡിൽ നിയമപരിഷ്ക്കാരം: വാക്‌സിനേഷൻ നൽകാത്ത കുട്ടികൾക്ക് ചൈൽഡ് കെയർ സെന്ററിൽ പ്രവേശനം നിഷേധിക്കണമെന്ന് പ്രീമിയർ
മെൽബൺ: ചൈൽഡ് വാക്‌സിനേഷൻ സംബന്ധിച്ച് നിയമപരിഷ്‌ക്കാരത്തിനൊരുങ്ങി ക്യൂൻസ് ലാൻഡ്. പൂർണതോതിൽ വാക്‌സിനേഷൻ നടത്താത്ത കുട്ടികൾക്ക് ചൈൽഡ് കെയർ സെന്ററിൽ പ്രവേശനം നിഷേധിക്കണമെന്ന് പ്രീമിയർ അന്നാസ്റ്റാഷ്യ വ്യക്തമാക്കിയതോടെ കൂട്ടികൾക്കെല്ലാം വാക്‌സിനേഷൻ നൽകിയെന്ന് ഉറപ്പാക്കാൻ മാതാപിതാക്കളും ആരോഗ്യവകുപ്പും രംഗത്തിറങ്ങി. അതേസമയം വ
മെൽബൺ: ചൈൽഡ് വാക്‌സിനേഷൻ സംബന്ധിച്ച് നിയമപരിഷ്‌ക്കാരത്തിനൊരുങ്ങി ക്യൂൻസ് ലാൻഡ്. പൂർണതോതിൽ വാക്‌സിനേഷൻ നടത്താത്ത കുട്ടികൾക്ക് ചൈൽഡ് കെയർ സെന്ററിൽ പ്രവേശനം നിഷേധിക്കണമെന്ന് പ്രീമിയർ അന്നാസ്റ്റാഷ്യ വ്യക്തമാക്കിയതോടെ കൂട്ടികൾക്കെല്ലാം വാക്‌സിനേഷൻ നൽകിയെന്ന് ഉറപ്പാക്കാൻ മാതാപിതാക്കളും ആരോഗ്യവകുപ്പും രംഗത്തിറങ്ങി.
അതേസമയം വാക്‌സിനേഷൻ നൽകാത്ത കുട്ടികളെ പൂർണമായും ചൈൽഡ് കെയർ സെന്ററിൽ നിന്ന് ഒഴിവാക്കുകയല്ല ഉദ്ദേശമെന്നും കുട്ടികൾക്കെല്ലാം വാക്‌സിനേഷൻ നൽകിയെന്ന് ഉറപ്പാക്കാനുമാണ് ഇത്തരത്തിൽ വിലക്ക് പ്രഖ്യാപിച്ചതെന്ന് പ്രീമിയർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പ്രീമിയറിന്റെ പ്രസ്താവനയുടെ ചുവടു പിടിച്ച് ഡെപ്യൂട്ടി ഒപ്പസിഷൻ ലീഡർ ജോൺ പോൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ചൈൽഡ് കെയർ സെന്ററിൽ വാക്‌സിനേഷൻ നൽകിയിട്ടില്ലാത്ത കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ഫലപ്രദമല്ലെന്നും ന്യൂ സൗത്ത് വേൽസിൽ ഇത്തരത്തിൽ നടപ്പാക്കിയ നിരോധനം ഫലം കണ്ടില്ലെന്നും പ്രതിപക്ഷ ഡെപ്യൂട്ടി ലീഡർ വ്യക്തമാക്കുന്നു. മാതാപിതാക്കൾ കാട്ടുന്ന അലംഭാവത്തിന് കുട്ടികളെ ഇരയാക്കരുതെന്നും ഇതുകൊണ്ടൊന്നും രാജ്യത്തെ കുട്ടികൾക്കിടയിൽ ഇമ്യൂണൈസേഷൻ നിരക്ക് വർധിക്കില്ലെന്നും ജോൺ പോൾ വാദിക്കുന്നു.
അതേസമയം പ്രീമിയറിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച് ചൈൽഡ് കെയർ വർക്കേഴ്‌സ് യൂണിയൻ ആയ യുണൈറ്റഡ് വോയ്‌സ് രംഗത്തെത്തിയിട്ടുണ്ട്. വാക്‌സിനേഷൻ നൽകാത്ത കുട്ടികൾക്ക് ചൈൽഡ് കെയർ സെന്ററിൽ പ്രവേശനം നൽകില്ലെന്ന തീരുമാനം മാതാപിതാക്കളെ ചിന്തിപ്പിക്കുമെന്നും വാക്‌സിനേഷൻ നൽകുന്ന കാര്യത്തിൽ ആരോഗ്യവകുപ്പും ഉണർന്നു പ്രവർത്തിക്കുമെന്നും യൂണിയൻ അംഗങ്ങൾ വ്യക്തമാക്കി. പൂർണതോതിൽ വാക്‌സിനേഷൻ നടപ്പാക്കുമ്പോൾ ചൈൽഡ് കെയർ വഴി പകർച്ചവ്യാധികൾ പകരുന്നത് തടയാമെന്നും കുട്ടികളിൽ ഇമ്യൂണൈസേഷൻ നടത്തുന്നത് ഭാവിയിൽ അവർക്കു ഗുണകരമാകുമെന്നും ചൈൽഡ് കെയർ സെന്ററിലെ ഉദ്യോഗസ്ഥയായ റെബേക്ക സ്വെയിൻസൺ സാക്ഷ്യപ്പെടുത്തുന്നു.