- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കെട്ടിടങ്ങളിൽ അഡീഷണൽ പാർട്ടിഷനോ കൺസ്ട്രക്ഷനോ നടത്തണമെങ്കിൽ ലീഗൽ പെർമിറ്റ് നിർബന്ധം; നിയമം ലംഘിച്ചാൽ പിഴ ഈടാക്കുക കോൺട്രാക്ടർമാരിൽ നിന്ന്
ദോഹ: രാജ്യത്തെ കെട്ടിടങ്ങളിൽ അഡീഷണൽ കൺസ്ട്രക്ഷനോ പാർട്ടീഷനോ നടത്തണമെങ്കിൽ ലീഗൽ പെർമിറ്റ് നിർബന്ധമാക്കി. കെട്ടിട നിർമ്മാണം, മെയിന്റനൻസ്, പൊളിക്കൽ എന്നിവയ്ക്കാണ് മുനിസിപ്പാലിറ്റിയുടെ ലീഗൽ പെർമിറ്റ് ലാന്റ്‌ലോർഡിന് ലഭിക്കേണ്ട.. അല്ലാത്തപക്ഷം ഇവ ചെയ്താൽ നിയമലംഘനമായി കണക്കാക്കി കോൺട്രാക്ടർമാരിൽ നിന്ന് 10,000 ഖത്തറി റിയാൽ മുതൽ 100,000 ഖത്ത
ദോഹ: രാജ്യത്തെ കെട്ടിടങ്ങളിൽ അഡീഷണൽ കൺസ്ട്രക്ഷനോ പാർട്ടീഷനോ നടത്തണമെങ്കിൽ ലീഗൽ പെർമിറ്റ് നിർബന്ധമാക്കി. കെട്ടിട നിർമ്മാണം, മെയിന്റനൻസ്, പൊളിക്കൽ എന്നിവയ്ക്കാണ് മുനിസിപ്പാലിറ്റിയുടെ ലീഗൽ പെർമിറ്റ് ലാന്റ്‌ലോർഡിന് ലഭിക്കേണ്ട.. അല്ലാത്തപക്ഷം ഇവ ചെയ്താൽ നിയമലംഘനമായി കണക്കാക്കി കോൺട്രാക്ടർമാരിൽ നിന്ന് 10,000 ഖത്തറി റിയാൽ മുതൽ 100,000 ഖത്തറി റിയാൽ വരെ പിഴ ഈടാക്കും.
കെട്ടത്തിൻെ ഫെയ്‌സ്‌ഡെസിലും എക്സ്റ്റീരിയർ ഭിത്തിയിലും ഏതെങ്കിലും കളറിലെ പെയിന്റ് അടിക്കണമെങ്കിലും മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. സ്‌ക്വയർ മീറ്ററിന് 250 ഖത്തറി റിയാൽ മുതൽ 500 ഖത്തറി റിയാൽ വരെയാണ് പിഴ. കെട്ടിട നിർമ്മാണത്തിനിടെ നിയമലംഘനം നടക്കുന്നുണ്ടോയെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതാണ്. പൊതുസ്ഥലങ്ങളിൽ കെട്ടിട നിർമ്മാണം,മെയിന്റനൻസ്,പൊളിക്കൽ എന്നിവയ്ക്ക് ആദ്യം തന്നെ പെർമിറ്റ് നേടണം.
കെട്ടിട നിർമ്മാണം നടക്കുന്നതിന്റെ സമീപത്തെ നടവഴിയിൽ സൂചന നൽകുന്ന സൈൻ ബോർഡുകൾ സ്ഥാപിക്കണം. വർക്ക് സൈറ്റിൽ ഉടമയുടെ പേര്, പ്രൊജക്ടിന്റെ ചെറിയ വിവരണം, ലൈസൻസ് നമ്പരും തീയതിയും, കോൺട്രാക്ടറുടെ പേരും മറ്റ് വിവരങ്ങളും, സൈറ്റിന്റെ ചാർജുള്ള വ്യക്തിയുടെ പേര് എന്നിവ വലിയ ബാനറിൽ എഴുതി വച്ചിരിക്കണം. ഇവയെല്ലാം മുൻസിപ്പാലിറ്റിയുടെ കർശന നിർദേശങ്ങളാണ്.
മുനിസിപ്പാലിറ്റി നിഷ്‌കർഷിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ച് വേണം കെട്ടിട നിർമ്മാണം നടത്താത്തവർ കനത്ത പിഴ അടയ്‌ക്കേണ്ടിവരുമെന്ന് കോൺട്രാക്ടർമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.