ഹ്‌റിനിലെത്തുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റിന് ഇനി വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. തൊഴിലെടുക്കുന്നതിനുള്ള വർക്ക് പെർമിറ്റ് നൽകുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്ന നിർദ്ദേശം പാർലമെന്റ് അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്‌കാരം നടപ്പിലാകുന്നത്.

തൊഴിൽ വിപണി നിയന്ത്രണ നിയമത്തിൽ 5 എംപിമാർ സമർപ്പിച്ച ഭേദഗതിയാണ് പാർലമെന്റ് അംഗീകരിച്ചത്. ഭേദഗതി ബിൽ അനുമതിക്കായി സർക്കാരിന് സമർപ്പിക്കും.വൈദഗ്ധ്യമുള്ള ജോലി കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്ന് തെളിയിക്കാൻ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ഗുണം ചെയ്യുമെന്ന് എംപിമാർ പറഞ്ഞു.

മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി വിവിധ മേഖലകളിൽ തൊഴിലെടുക്കാൻ നിയമിക്കപ്പെടുന്നവർ അതിനനുസരിച്ച് യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കുന്നതിന് അവരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന ആവശ്യമാണെന്നും അവർ പറഞ്ഞു.