കേരളത്തിലെ മിക്കവാറും ജില്ലകളിൽ ചൂട് ക്രമാതീതമായി കൂടുന്നു. സൂര്യതാപം മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയാകുന്നു. എന്നാൽ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വലിയൊരു കാര്യമാണ് മരുന്നുകളുടെ ഗുണനിലവാരശോഷണം.

ഏകദേശം 40 ശതമാനത്തിലധികം മരുന്നുകൾ 25 മുതൽ 30 ഡിഗ്രിവരെ താപനിലയിൽ സൂക്ഷിക്കേണ്ടവയാണ്. ഇതിൽ കൂടുകയോ കുറയുകയോ ചെയ്യാൻ പാടില്ല. മരുന്നുൽപ്പാദകർ കൃത്യമായ താപനിലയിൽ സൂക്ഷിച്ചു മൊത്തവിതരണ സ്ഥാപങ്ങളിൽ എത്തിക്കുന്ന മരുന്നുകൾ ചെറുകിട വ്യാപാരികൾക്ക് എത്തിച്ചു നല്കുന്നത് യാതൊരു ശ്രദ്ധയുമില്ലാതെയാണ്.

നമ്മുടെ നാട്ടിലെ പ്രമേഹ രോഗബാധിതർ പതിവായി ഉപയോഗിക്കുന്ന ഇൻസുലിൻ സൂക്ഷിക്കേണ്ടത് 2 മുതൽ 8 ഡിഗ്രിവരെ താപനിലയിൽ ആണ്. എന്നാൽ മൊത്തവ്യാപാരികൾ ഇത് ചെറുകിടവ്യാപാരികൾക്ക് വിതരണം ചെയ്യുമ്പോൾ ഇത് പാലിക്കുന്നില്ല. ഒരു പ്ലാസ്റ്റിക് കൂട്ടിൽ ഇൻസുലിൻ കുപ്പികൾ വച്ച് അതോടൊപ്പം ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ള രണ്ടോ മൂന്നോ ചെറിയ കുപ്പി തണുപ്പിച്ച/ ഐസ് പോലെയാക്കിയ വെള്ളം കൂടിവച്ച് പാക്ക്‌ചെയ്താണ് ഇവർ ഇത് വിതരണം ചെയ്യുന്നത്. (സാധാരണ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യാൻഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പി). ഏതാനും മണിക്കൂറുകൾക്കകം ഇത് സാധാരണ താപനില യിൽ വെള്ളമായി മാറുകയും ഇൻസുലിന്റെ താപനിലയിൽ മാറ്റം സംഭവിക്കുകയും ചെയ്യും.

തന്മൂലം യാതൊരു ഗുണവുമില്ലാത്ത മരുന്ന് ഉപയോഗിക്കാൻ രോഗി നിർബന്ധിതനാകുന്നു. ഇതോടൊപ്പം വൈദ്യുതിയുടെ ഒളിച്ചുകളികൂടി കൂടിയാകുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മരുന്നുകളുടെ കാര്യം പറയുകയുംവേണ്ട. മെഡിക്കൽ കോളേജുകളുടെ എണ്ണം അഞ്ചിൽ നിന്നും 16 ആക്കി എന്ന് അഭിമാനിക്കുന്ന സർക്കാർ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിക്കുന്നതുകൊണ്ടുതന്നെയാണ് ആശുപത്രികളുടെ എണ്ണം എത്ര കൂടിയിട്ടും രോഗിക ളുടെ എണ്ണത്തിൽ കുറവ് വരാത്തത്.

വിദേശ രാജ്യങ്ങളിൽ ഔഷധങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറികളും ഫ്രീസർ അടക്കമുള്ള വസ്തുക്കളും മണിക്കൂർ ഇടവിട്ട് താപനില പരിശോധനയ്ക്ക് വിധേയമാക്കുകയും ക്രമീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ പൊടിപടലങ്ങളും ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ പരിരക്ഷയില്ലാതെയാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചാൽ രോഗശമനം എന്നതിലുപരി മറ്റു രോഗങ്ങൾ കൂടി ലഭിക്കും എന്നതാണ് സ്ഥിതി. ഇതൊക്കെ നോക്കാനും നടപടിയെടുക്കാനും മാത്രം നിയോഗിക്കപ്പെട്ട ഔഷധ നിയന്ത്രണ വിഭാഗത്തെക്കുറിച്ച് പറയാതിരിക്കുകയാണ് കരണീയം.

അതുപോലെ തന്നെയാണ് പ്രമേഹം.. കൊളസ്‌ട്രോൾ.. രക്ത സമ്മർദം.. തുടങ്ങി അണുബാധ വരെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ അവസ്ഥ. (സർക്കാർ ആശുപത്രിയിൽ പതിവായി കേൾക്കുന്ന ഒന്നാണ് അണുബാധ മൂലമാണ് രോഗിയുടെ സ്ഥിതി കൂടുതൽ വഷളായത് എന്ന്. കാരണം കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്ത മരുന്നുകൾ. ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ രോഗിക്ക് നൽകപ്പെടുന്നു.) ഇത്തരം മരുന്നുകൾ മിക്കതും 25 മുതൽ 30 ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കേണ്ടതാണ്. എന്നാൽ ഇപ്പോൾ നമ്മുടെ അന്തരീക്ഷ താപനില 38- 40 ഡിഗ്രിയിലേക്ക് കുതിക്കുന്നു. ഈയൊരവസ്ഥയിൽ സൂക്ഷിക്കപ്പെടുന്ന മരുന്നുകളുടെ കാര്യക്ഷമതയിൽ വലിയ മാറ്റം ഉണ്ടാകും എന്ന് മാത്രമല്ല ഇത്തരം മരുന്നുകൾ പതിവായി കഴിക്കുന്നത് വൃക്ക, കരൾ എന്നിവയെപ്പോലും ബാധിക്കുകയും ചെയ്യും. ശരീരം നീരുവന്നു തുടിക്കുക, ചൊറിച്ചിൽ, ചർമ രോഗങ്ങൾ, അൾസർ, എല്ല് തേയ്മാ നം എന്നിങ്ങനെ മറ്റു രോഗങ്ങൾക്കും കാരണമാകുകയും ചെയും.

അതിനാൽ കേരളത്തിലെ മുഴുവൻ മരുന്ന് വിൽപ്പന-വിതരണ സ്ഥാപനങ്ങളിലും ആശുപത്രി ഫാർമസികളിലും അടിയന്തിരമായി ശീതീകരണ സംവിധാനങ്ങൾ നിർബന്ധമാക്കുക. അടിയന്തിരമായി ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യവകുപ്പും ഇടപെടണം. മരുന്നുകൾ ശരിയായ താപനിലയിൽ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായി പഠിച്ചു പാസായ ബി ഫാം, എം.ഫാം ബിരുദധാരികളാണ് ഔഷധനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ എന്ന് കൂടി കൂട്ടിച്ചേർത്തു വായിക്കുമ്പോഴാണ് നമ്മുടെ ആരോഗ്യമേഖലയെ അടക്കി വാഴുന്ന മാഫിയയുടെ ഭീകരത മനസ്സിലാകുക.

എന്തുംവിറ്റ് കാശുണ്ടാക്കുക എന്നതിനപ്പുറം ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ഈ ഉദ്യോഗസ്ഥർ യാതൊരു പ്രാമുഖ്യവും നൽകുന്നില്ല. കേരളത്തിലെ ഭക്ഷ്യസുരക്ഷ കമ്മീഷണർ കാണിക്കുന്ന മാന്യത പോലും ഔഷധ നിയന്ത്രണ വിഭാഗം മേധാവിയിൽ നിന്നുണ്ടാകുന്നില്ല. ഈ അലംഭാവത്തിനു അവസാനമുണ്ടാക്കിയില്ലെങ്കിൽ പഞ്ചായത്ത് തോറും മെഡിക്കൽ കോളേജ് സ്ഥാപിച്ചാലും കുറെ മരുന്ന് കമ്പനികളും ഡോക്ടർമാരും തടിച്ചുകൊഴുക്കും എന്നതല്ലാതെ , കേരളത്തിലെ ജനത്തിന്റെ ആരോഗ്യം മെച്ചപ്പെടില്ല.

പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിച്ച നിയമപാലകനെതിരെ കേസെടുക്കാൻ സഹായമായത് ഇന്നാട്ടിലെ മാദ്ധ്യമങ്ങളുടെ ഇടപെടൽ മൂലമാണ്. അവിടെ യും കേസോതുക്കി തീർക്കാൻ ശ്രമംനടന്നു എന്നാണ് പത്രത്തിൽ വായിക്കാൻ കഴിഞ്ഞത്. അതുപോലെ തന്നെ ഭക്ഷ്യസുരക്ഷ കമ്മീഷണരുടെ ഇടപെടൽ ഉണ്ടായിട്ടും കേരളം കഴിക്കു ന്നതിൽ ഭൂരിപക്ഷം വസ്തുക്കളിലും മായവും വിഷവും കലർന്നിട്ടുണ്ട് എന്നും ഇന്ന്പത്ര ത്തിൽ വായിച്ചു.അങ്ങനെയെങ്കിൽ കൃത്യമായി യാതൊരു പരിശൊധനയും നടത്താതെ കേര ളത്തിൽ വിൽക്കുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ കഴിച്ചു അകാലത്തിൽ മരണപ്പെടു കയോ ആയുഷ്‌ക്കാലം മരുന്നിനു അടിമയാക്കപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ എണ്ണം എത്ര ഭീമമായിരിക്കും.. (പരിശോധനയില്ല എന്ന് പറയാനാവില്ല. കേരളത്തിൽ പ്രതിവർഷം വിൽ പ്പന നടത്തപ്പെടുന്ന പതിനായിരത്തിലധികം കോടിരൂപയുടെ മരുന്ന് സാമ്പിളുകൾ പരിശോധി ക്കാൻ തിരുവനതപുരത്ത് ഒരു ലാബോറട്ടറി ഉണ്ട്. ഇവിടെനിന്നും ഫലം പുറത്തുവരാൻ രണ്ടു മൂന്നു കൊല്ലം എടുക്കും എന്ന് മാത്രം. അപ്പോഴേക്കും മരുന്ന് മുഴുവൻ നാട്ടിലെ രോഗികൾ തിന്നുതീർത്തിട്ടുണ്ടാകും. ലബോറട്ടറി ജീവനക്കാർക്കും ഔഷധ നിയന്ത്രണ വിഭാ ഗം ഉദ്ധ്യോഗസ്ഥർക്കും മാസം തോറും ഒന്നൊന്നര ലക്ഷം രൂപ സമ്പളം കിട്ടുന്നത് തികയാ ത്തത്‌കൊണ്ട് കമ്പനികൾ കൊടുക്കുന്ന കാണിക്കകൾ വാങ്ങി പരിശോധന ഫലം മനപ്പൂർവം താമസിപ്പിക്കുന്നു. രോഗി മരുന്ന് കഴിച്ചു രോഗം മാറിയാൽ മരുന്ന് കമ്പനി അടച്ചു പൂട്ടേ ണ്ടിവരില്ലേ. അപ്പോൾ മരുന്ന് കൊടുത്തു മാറാരോഗിയാക്കണം.അങ്ങനെയാകുമ്പോൾ മരുന്ന് കച്ചവടം പൊടി പൊടിക്കും. ഇതിനു കൊടിപിടിക്കുന്ന ഒരു ഔഷധ നിയന്ത്രണ വിഭാഗം കൂടിയാകുമ്പോൾ കേരളം മനോഹരം

ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ. ഹെൽമെറ്റ് ധരിക്കാതെ. സീറ്റ് ബെൽറ്റ് ഇടാതെ വാഹ നമോടിച്ചാൽ ശിക്ഷലഭിക്കുന്ന നമ്മുടെ നാട്ടിൽ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വർ മരുന്നുകൾ കൈകാര്യം ചെയ്യുകയോ രോഗികൾക്ക് നൽകുകയോ ചെയ്യാൻപാടില്ല എ ന്ന്‌നിയമം അനുശാസിക്കുമ്പോൾ കേരളത്തിലെ സർക്കാർ..സ്വകാര്യആശുപത്രികളിലെ ഫാർമ സികളിലും മരുന്നുകടകളിലും ജീവൻരക്ഷ ഔഷധങ്ങൾ കൈകാര്യം ചെയ്യുന്നത് യാതൊരു വിധ യോഗ്യതയുമില്ലാത്തവർ. ഇതിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന ഔഷധനിയന്ത്ര ണ വിഭാഗവും സംസ്ഥാന ഫാർമസി കൗൺസിലും താല്പര്യമെടുക്കുന്നില്ല.അടിയന്തിര മായി ഇക്കാര്യത്തിൽ ഇടപെടണം,കേരളത്തിലെ ഫാർമസിസ്റ്റുകൾ അനുഭവിക്കുന്ന അവകാ ശലംഗനങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണം എന്നാവസ്യപ്പെട്ടു സംസ്ഥാനമനുഷ്യാ വകാശ കമ്മീഷനു പരാതി നൽകിയിട്ട് മാസങ്ങൾ ആയി. ഇതുവരെ യാതൊരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുപോലും ഉണ്ടായിട്ടില്ല എന്നത് തികച്ചും പ്രതിഷേധാർഹമാണ് . മരുന്ന് മാഫിയകളെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമമാണോ ഇതെന് പോലും കേരള ത്തിലെ അറുപതിനായിരത്തിലധികം(60000) വരുന്ന ഫാർമസിസ്റ്റ് സമൂഹം സംശയിക്കുന്നു.

കേരളത്തിൽ ഇരുപതിനായിരത്തോളം വരുന്ന മെഡിക്കൽ ഷോപ്പുകളിൽ 60 ശതമാനതിലധികം സ്ഥാപങ്ങളിലും വൈകുന്നേരം 5 മണിക്ക്‌ശേഷം യോഗ്യതയുള്ള ഫാർമസിസ്റ്റ് ഉണ്ടാ കാറെയില്ല. ഈ സമയത്താണ് ഭൂരിപക്ഷം ഡോക്ടര്മാരും സ്വകാര്യ പ്രാക്ടീസ്‌നടത്തു ന്നതും. അതോടൊപ്പം വായിക്കാൻ പോലും കഴിയാത്ത മരുന്ന് കുറിപ്പടികളും… അക്ഷരം ഒന്ന് മാറി വായിച്ചു മരുന്ന് മാറി നൽകിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് അറിയാവുന്ന ഔഷധനിയന്ത്രണ വിഭാഗം കാണിക്കുന്ന അലംഭാവം ഈ രംഗത്ത് നടമാടുന്ന അഴിമതിയുടെ യും കൈക്കൂലിയുടെയും തുറന്ന പുസ്തകം കൂടിയാണ്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഷോപ്പുകളിലും സംസ്ഥാന സർ ക്കാർ നിശ്ചയിച്ച അടിസ്ഥാന വേതനവും ആനുകൂല്യങ്ങളും ഇനിയും നടപ്പിലാക്കപെട്ടിട്ടില്ല. ആശുപത്രികളിലും മെഡിക്കൽ ഷോപ്പുകളിലും പരിശോധന പോലും വെറും പ്രഹസനം. പരിശോധന നടത്തുന്ന ലേബർ ഓഫീസറോട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാൽ ഉചിതമായ നടപടി ഉണ്ടാകാറില്ല. കൃത്യമായി 5 വർഷം കൂടുമ്പോൾ സർക്കാർ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകൾ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പരിഷ്‌ക്കരിക്കുകയു കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാരും സർക്കാർ ഉധ്യോഗസ്ഥരും സ്വകാര്യ മേഖലയിൽ ജോലി ചെയുന്ന ഫാർമസിസ്ടുകളുടെ സേവനവേതന വ്യവസ്ഥകൾ നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങളും വനിതാഫാർമസിസ്ടുകൾക്ക് വളരെ കുറഞ്ഞ വേതനം മാത്രമാണ് നൽകുന്നത്. എന്ന് മാത്രമല്ല 10 മുതൽ 15 മണിക്കൂർ വരെ ജോലിചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു.

ഫാർമസി മേഖലയിൽ ഡിപ്ലോമ മാത്രം ഉണ്ടായിരുന്ന കാലയളവിൽ നടപ്പിൽ വരുത്തിയ വേതന വ്യവസ്ഥയാണ് ഇന്നും തുടരുന്നത്. ബിരുദവും ബിരുധാനന്തര ബിരുദവും ഡോക്ട റെറ്റും കരസ്ഥമാക്കിയ നിരവധി ഫാർമസിസ്റ്റുകൾ ഇന്ന് കേരളത്തിൽ ഉണ്ട്. രണ്ടു വർഷം മാത്രം പഠിച്ചു ഡിപ്ലോമനേടിയ ഫാർമസിസ്റ്റിനും ആറ് വർഷം പഠിച്ചു ഡോക്ടറെറ്റ്‌നേടി യ ഫാർമസിസ്റ്റിനും ഒരേ അളവിൽ വേതനം നിശ്ചയിക്കുന്ന ഈ പ്രാകൃത രീതി അവസാനി പ്പിക്കണം. ഡിപ്ലോമ, ബിരുദം , ഡോക്ടറെറ്റ് എന്നിങ്ങനെ യോഗ്യതയും പ്രവൃത്തി പരിചയ വും അടിസ്ഥാനമാക്കി വേതനം പുനർനിർണ്ണയം ചെയ്യണം.

  1. കേരളത്തിലെ മുഴുവൻ മെഡിക്കൽ ഷോപ്പുകളിലും രണ്ടു ഫാർമസിസ്റ്റ് നിർബന്ധമാക്കുക. ആശുപത്രികളിൽ കുറഞ്ഞത് മൂന്നു ഫാർമസിസ്റ്റും.
  2. സർക്കാർ നിശ്ചയിച്ച മിനിമം വേതനം സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും നടപ്പിലാക്കുക.
  3. കേരളത്തിലെ എല്ലാ ജില്ലകളിലും മരുന്ന് പരിശോധന കേന്ദ്രങ്ങൾ തുടങ്ങുക.മരുന്നുകളു ടെ ഗുണ നിലവാരം ഉറപ്പുവരുത്തിയശേഷം മാത്രം അവ വിതരണത്തിന് നല്കുക.
  4. സർക്കാർ.. സ്വകാര്യ മേഖലയിൽ ഉള്ള മുപ്പധിലധികം വരുന്ന ഫാർമസി കോളേജുകളെ മരുന്ന് പരിശോധന കേന്ദ്രങ്ങളാക്കുക.അതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക.
  5. കേരളത്തിലെ താപനില ക്രമാതീതാമായി വർധിക്കുന്നതിനാൽ മരുന്നുകൾ ശരിയായ താപ നിലയിൽ സൂക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു അടിയന്തിരനടപടി സ്വീകരിക്കു ക. താപനില 25 നും 30 നും ഇടയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ കൃത്യമായി ഇതേ താപനിലയിൽ തന്നെയാണ്‌സൂക്ഷിക്കുന്നത് എന്ന് ഉറപ്പുവരുത്താൻആവശ്യമായ നടപടികൾ എടുക്കുക.
  6. പുതുതായി മരുന്നുകടകൾ ആരംഭിക്കുന്നതിനുള്ള അനുവാദം യോഗ്യതയുള്ള ഫാർമ സിസ്റ്റിനു മാത്രമായി നിജപ്പെടുത്തുക.
  7. ജീവൻ രക്ഷാ ഔഷധങ്ങൾ കൈകാര്യം ചെയ്യാൻ യോഗ്യതയില്ലാത്ത നേര്‌സുമാരും മറ്റു അഭ്യസ്തവിധ്യരും ഇത് കൈകാര്യം ചെയ്യുന്നത് പൂർണ്ണമായും അവസാനിപ്പിക്കുക.
  8. നികുതി ദായകരായ സാധാരണക്കാർക്ക് ഗുണ നിലവാരമുള്ള ചികിത്സയും മരുന്നും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്ന സർക്കാർ ഉധ്യോഗസ്തരുടെ പേരിലും നടപടിയെടുക്കുക.ൃ
  9. സ്വകാര്യ ആശുപത്രികളിൽ നടമാടുന്ന പീഡനങ്ങൾ പ്രത്യേകിച്ച് വനിതാ ഫർമസിസ്ടു കൾ നേരിടേണ്ടിവരുന്ന അപമാനം. പരിഹാസം.. അസഭ്യം പറച്ചിൽ, സമ്പളം പിടിച്ചു വെക്കലും വെട്ടിക്കുറയ്ക്കലും. രാത്രിയും പകലും തുടർച്ചയായി ജോലി ചെയ്യാൻ നിർബ ന്ധിക്കുക.ജോലിയിൽ പ്രവേശിക്കുമ്പോൾ അപ്പോയിന്റ്‌മെന്റ് ലെറ്റർ കൊടുക്കാതിരിക്കുക. നിർബന്ധിച്ചു പിരിച്ചുവിടുക.സർറ്റിഫികറ്റ് കൊടുക്കാതെ പിടിച്ചുവെക്കുക തുടങ്ങി ആശു പത്രി അധികാരികൾ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കുക.

പൊതുജനത്തിന് ഗുണകരമാകുന്ന രീതിയിൽ ജെനെറിക് മരുന്നുകളുടെ വില വെട്ടിക്കുറയ്ക്കുക.( വില ഏകീകരണം നടപ്പിലാക്കിയത് മൂലം ബ്രാൻഡ് കമ്പനിയുടെതിന് സമാനമായ വില തന്നെ ജെനെറിക് മരുന്നിനും നൽകാൻ പൊതുജനം നിർബന്ധിതരാകുന്നു.എന്ന് മാത്ര മല്ല ഇത് തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ഇപ്പോൾ നിലവിൽ ഇല്ല.) ഡോക്ടർമാർ മരുന്നുകളുടെ രാസനാമം എഴുതണമെന്ന സർക്കാർ വാശി ഇവിടുത്തെ ഗുണ്ട് മരുന്ന് മാഫിയയെ സഹായിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ. രാസനാമം എഴുതുമ്പോൾ 300 മുതൽ 400 ശതമാനം വരെ ലാഭം കിട്ടുന്ന മരുന്നുകൾ മാത്രമേ ആശു പത്രി ഫാർമസിക ളിലും മരുന്നുകടകളിലും കിട്ടുകയുള്ളൂ എന്ന അവസ്ഥ വന്നുചേരും. ഇത് പൊതുജന ആരോഗ്യത്തിനു ഒരു വെല്ലുവിളി കൂടിയാണ്. രാസനാമം എന്നതിലുപരി മരുന്നുകളുടെ പേരുകൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതുന്നതിനുള്ള നടപടിയാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്.

കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയാണ് ലേഖകൻ