- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ബഹാഉദ്ധീൻ നദ്വിയുടെ വിശുദ്ധ ഖുർആൻ വിവർത്തനം ബഹ്‌റൈൻ തല പ്രകാശനം ഇന്ന് ഫക്‌റുദ്ധീൻ തങ്ങൾ നിർവ്വഹിക്കും
മനാമ. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി രചിച്ച വിശുദ്ധ ഖുർആൻ വിവർത്തനത്തിന്റെ ബഹ്‌റൈൻ തല പ്രകാശന കർമം ഇന്ന് രാത്രി 9.30ന് മനാമ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ചടങ്ങിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ നിർവ്വ

മനാമ. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി രചിച്ച വിശുദ്ധ ഖുർആൻ വിവർത്തനത്തിന്റെ ബഹ്‌റൈൻ തല പ്രകാശന കർമം ഇന്ന് രാത്രി 9.30ന് മനാമ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ചടങ്ങിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ നിർവ്വഹിക്കും. വ്യാപാര പ്രമുഖനും പാലത്തിങ്ങൽ വെൽഫെയർ കമ്മറ്റി പ്രസിഡന്റുമായ താപ്പി അബ്ദുല്ലകുട്ടി ഹാജി കോപ്പി ഏറ്റുവാങ്ങും.
ഇന്ന് രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ 9.45ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സമസ്ത ജനറൽ സിക്രട്ടറിയും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രോ ചാൻസലറുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ മന്ത്രി ഡോ. എം.കെ. മുനീറിന് പ്രഥമ കോപ്പി നൽകി നിർവഹിക്കപ്പെടുന്ന പ്രകാശന ചടങ്ങിന് സമാന്തരമായിട്ടാണ് ബഹ്‌റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിലും ബ്രിട്ടനിലുമായി 16 കേന്ദ്രങ്ങളിൽ പ്രകാശനം നടക്കുന്നത്.
ലണ്ടനിലെ പ്രകാശന ചടങ്ങിൽ മമ്പുറം തങ്ങളുടെ പൗത്രൻ സയ്യിദ് അബ്ദുൽ ഇലാഹ് അലി ആൽ ഫദ്ൽ, സയ്യിദ് ആദിൽ മുഹമ്മദ് സ്വലാഹ് എന്നിവർ മുഖ്യാതിഥികളാകും. മക്കയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. ജിദ്ദയിലെ ചടങ്ങിൽ ശൈഖ് സയ്യിദ് അബ്ദുൽ ഖാദിർ അൽ ജീലി, കുവൈത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഖത്തറിൽ ഡോ. അലി മുഹ്‌യിദ്ദീൻ ഖുറദാഗി, യു.എ.ഇയിൽ മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവർ പങ്കെടുക്കും. കോഴിക്കോട് ടൗൺ ഹാളിലെ ചടങ്ങിൽ ദാറുൽ ഹുദാ ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി അധ്യക്ഷനാകും. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന നിർവഹിക്കും.
ഗ്രന്ഥത്തിന്റെ ആൻഡ്രോയ്ഡ് പതിപ്പ് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. 'എല്ലാ വീടുകളിലും ഒരു കോപ്പി' പദ്ധതി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും.

